Sunday 20 December 2020

ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് ആയ താജ് ഉൾ മസാജിദ്


 

ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് ആയ താജ് ഉൾ മസാജിദ് ഏഷ്യയിലെ ഏറ്റവും വലിയ മസ്ജിദുകളിലൊന്നാണ്. 

മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഈ മസ്ജിദ്. താജ് ഉൾ മസ്ജിദ് എന്നാണ് ഈ പള്ളിയെ വിളിക്കുന്നതെങ്കിലും ശരിയായ പേര് താജ് ഉൾ മസാജിദ് എന്നാണ്.  മസ്ജിദുകളുടെ കിരീടമെന്നാണത്രേ അതിനർത്ഥം. 

18 നിലകളുള്ള രണ്ടു മിനാരങ്ങളോടു കൂടിയ ഈ മോസ്കിന് 23000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. 175000 പേരെ ഇവിടെ ഉൾക്കൊള്ളാനാകുമെന്നാണ് പറയുന്നത്. മുഗൾശൈലിയിലാണ് ഇതിൻ്റെ നിർമ്മാണം. മസ്ജിദിനുള്ളിൽ ചുവന്ന മാർബിൾ കൊണ്ട് അലങ്കാരവേലകൾ ചെയ്തു നിർമ്മിച്ച തൂണുകളും സീലിംഗും ജാലികളും കാണാൻ ഭംഗിയുള്ളതാണ്. 

 ഭോപ്പാലിലെ ബീഗം ഭരണകാലത്ത്  നവാബ് ഷാജഹാന ബീഗമാണ് ഈ മോസ്കിൻ്റെ നിർമ്മാണം തുടങ്ങിയത്. തുടർന്ന് മകൾ സുൽത്താനാ ജഹാൻ ബീഗവും നിർമ്മാണ പ്രവർത്തികൾ തുടർന്നുവെങ്കിലും സാമ്പത്തികകാരണങ്ങളാൽ കവാടവും മറ്റും പൂർത്തീകരിച്ചിരുന്നില്ല. 1985 ൽ കുവൈത്ത് അമീറിൻ്റെ സാമ്പത്തിക സഹായത്തോടെയാണ് പ്രധാനകവാടത്തിൻ്റേതുൾപ്പെടെയുള്ള നിർമ്മാണം പൂർത്തീകരിക്കപ്പെട്ടത്.

തടാക നഗരമായ ഭോപ്പാലിലെ അപ്പർലേക്കിൽ നിന്നും കുറച്ചു ദൂരം മാത്രമേയുള്ളൂ താജ് ഉൾ മസാജിദിലേക്ക്.. 

# ഏഷ്യയിലെ ഏറ്റവും ചെറിയ മോസ്കും ഭോപ്പാലിൽ തന്നെയാണ്.. നാലു മീറ്റർ വീതിയും നാലു മീറ്റർ നീളവുമുള്ള ഡായി സീഡി കി മസ്ജിദ് ആണ് ഏഷ്യയിലെ ഏറ്റവും ചെറിയ മസ്ജിദ്...





















No comments:

Post a Comment