Monday 28 February 2011

അപ്നി ധര്‍ത്തി അപ്ന അംബര്‍ അപ്നാ ഹിന്ദുസ്ഥാന്‍ അപ്നാ വീര്‍ജവാന്‍ " .


ആയിരത്തി തൊള്ളായിരത്തി അറുപത്തി എട്ടില്‍ ചൈന പ്രദേശം ആക്രമിച്ചു കീഴ് പ്പെടുത്തിഅന്ന് ചൈനീസ് പട്ടാളത്തോട് ഏറ്റു മുട്ടി പ്രദേശം മോചിപ്പിക്കുന്നതിനിടെ വീരമൃത്യു വരിച്ചസൈനികരുടെ സ്മാരക ശിലയാണിത് .." അപ്നി ധര്‍ത്തി അപ്ന അംബര്‍ അപ്നാ ഹിന്ദുസ്ഥാന്‍ അപ്നാ വീര്‍ജവാന്‍ " .

മാന

മാനായിലൂടെ

മാന


മാനയുടെ പ്രകൃതി സൌന്ദര്യം ആസ്വദിച്ചു കൊണ്ട്

ഭീം പൂല്‍


ഭീം പൂല്‍

ഭീം പൂല്‍


ഭീം പൂല്‍

ഭീമന്‍ എടുത്തിട്ട പാലത്തിനു ചുവട്ടില്‍

ഭീമന്‍ എടുത്തിട്ട പാലത്തിനു ചുവട്ടില്‍ താഴെ വന്‍ ഗര്‍ത്തമാണ്

ഭീമന്‍ എടുത്തിട്ട പാലത്തിനു ചുവട്ടില്‍


ഭീമന്‍ എടുത്തിട്ട പാലത്തിനു ചുവട്ടില്‍ ..അങ്ങ് താഴെ സരസ്വതി ഒഴുകുന്നുണ്ട്

ഭാരതത്തിലെ അവസാനത്തെ കടയിലേക്ക് .


ഭാരതത്തിലെ അവസാനത്തെ കടയിലേക്ക് ..ഇതിനപ്പുറം ഇന്ത്യയില്‍ കടകള്‍ ഇല്ല ..ഇവിടെയും കൊക്കക്കോള ലഭിക്കും ... പഞ്ചായത്തിന്റെ ധനസഹായം കൊണ്ട് തീര്‍ഥാടകരുടെ സൌകര്യത്തിനായി ഒരുക്കിയിരിക്കുന്ന കടയാണിത്..

സരസ്വതിയുടെ പ്രഭവസ്ഥാനം


സരസ്വതിയുടെ പ്രഭവസ്ഥാനം

സരസ്വതി


ഗര്‍ത്തത്തിലേക്കു പതിക്കുന്ന സരസ്വതി

ഭീം പൂല്‍


ഭീം പൂല്‍ മറ്റൊരു കാഴ്ച

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സേന


അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സേന

ഭാരതത്തിലെ അവസാനത്തെ ചായക്കടയിലേക്കു സ്വാഗതം


ഭാരതത്തിലെ അവസാനത്തെ ചായക്കടയിലേക്കു സ്വാഗതം

ഭാരതത്തിലെ അവസാനത്തെ ചായക്കട


ഭാരതത്തിലെ അവസാനത്തെ ചായക്കട

ഇന്ത്യയിലെ അവസാനത്തെ ചായക്കട


ഇന്ത്യയിലെ അവസാനത്തെ ചായക്കട .. മാന ഗ്രാമത്തില്‍ ഏതാണ്ട് അഞ്ചു മാസം ഇവിടെ സ്ഥിരമായിആള്‍ താമസമുണ്ട് ..നൂറില്‍ താഴെ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ബാക്കി സമയംഇവിടുത്തുകാര്‍ ജോഷി മട്ടിലേക്ക് താമസം മാറും.. പ്രദേശം മുഴുവനും മഞ്ഞു മൂടി പ്പോകുന്നകാലാവസ്ഥ യാണ്. ബദരീ ക്ഷേത്രം അടക്കുന്നതിനു മുന്പായി ക്ഷേത്ര മേല്‍ക്കൂരയില്‍ മാന ഗ്രാമക്കാര്‍ഒരു പ്രത്യേക എണ്ണ പുരട്ടും.മഞ്ഞു വീഴ്ചയില്‍ കേടു പറ്റാതിരിക്കാന്‍ ആണ് തൈല ലേപനം .

വ്യാസഗുഹ


വ്യാസഗുഹ

ഭീമന്‍ സരസ്വതി നദിക്ക് കുറുകെ എടുത്തിട്ട ഒറ്റക്കല്‍ പാലം

സരസ്വതിയുടെ ഉദ്ഭവം - ഭീം പൂലില്‍ നിന്നുള്ള ദൃശ്യം ..മുന്‍പില്‍ സരസ്വതി ദേവിയുടെ അമ്പലം കാണാം ..മുന്നില്‍ കാണുന്ന പാറ മേല്‍ കയറി നിന്നാണ് ഞങ്ങള്‍ സരസ്വതി യുടെ പ്രഭവംകണ്ടത് ..

ഭീമന്‍ സരസ്വതി നദിക്ക് കുറുകെ എടുത്തിട്ട ഒറ്റക്കല്‍ പാലം


പഞ്ച പാണ്ഡവരും പാഞ്ചാലിയും മഹാപ്രസ്ഥാന യാത്രയില്‍
ഇവിടെ എത്തിയപ്പോള്‍ പാഞ്ചാലിക്കു കടക്കുന്നതിനായി ഭീമന്‍ സരസ്വതി നദിക്ക് കുറുകെ എടുത്തിട്ട ഒറ്റക്കല്‍ പാലം.ഭീംപൂല്‍ എന്നാണ് പാലത്തിന്റെ പേര് . പാലം കടക്കുന്നതിനിടെ പതിവ്രതാരത്നമായ പാഞ്ചാലി കാല്‍ വഴുതി നദിയില്‍ വീഴുകയും അമ്മയായ ഭൂമി ദേവി പാഞ്ചാലിയെഏറ്റെടുക്കുകയും ചെയ്തു. പാലത്തിനു മുന്‍പ് ദ്രൌപതി യുടെ ഒരു ക്ഷേത്രമുണ്ട് . പാലത്തില്‍നിന്ന് കൊണ്ടാണ് സാധാരണ എല്ലാവരും സരസ്വതിയുടെ ഉത്ഭവം കാണുന്നത്..ഇവിടെ നിന്നുംഏതാണ്ട് 14 കി മീ മുന്നോട്ടു പോയാല്‍ (വസുധരാ മാര്‍ഗം ) പഞ്ച പാണ്ഡവര്‍ സ്വര്‍ഗാരോഹണം ചെയ്തസ്വര്‍ഗാരോഹിണി കൊടുമുടി (സന്തോപാന്ത് കൊടുമുടി) യിലേക്കുള്ള വഴിയില്‍ വസുധാരവെള്ളച്ചാട്ടം ) കാണാം .
(

സരസ്വതി നദിയുടെ ഉത്ഭവം

ഗര്‍ത്തത്തില്‍ പതിച്ചതിനു ശേഷം പതഞ്ഞൊഴുകുന്ന സരസ്വതി .. വളരെ താഴെയാണ് ഒഴുക്ക്.

സരസ്വതി നദിയുടെ ഉത്ഭവം


പാറ മേല്‍ കയറി അപ്പുറം കണ്ടപ്പോള്‍ ഭയന്ന് വിറച്ചു പോയി.കാലൊന്നു ചെറുതായി വഴുതിയാല്‍ നൂറുകണക്കിന് അടി താഴെ സരസ്വതി നദി വന്‍ശക്തിയോടെ പതിക്കുന്ന ഗര്‍ത്തത്തില്‍ ..ജയ് ബദരിവിശാല്‍

സരസ്വതി നദിയുടെ ഉത്ഭവം


പാറയ്ക്ക് അപ്പുറമാണ് സരസ്വതിയുടെ ഉത്ഭവം.

സരസ്വതി നദിയുടെ ഉത്ഭവം


സരസ്വതി നദിയുടെ ഉത്ഭവം

സരസ്വതി നദിയുടെ ഉത്ഭവം


വലിയ ഒരു പാറക്കെട്ടില്‍ വലിഞ്ഞു കയറി നിന്നാണ് ഇത്രയും അടുത്ത് കാഴ്ച കാണുവാന്‍സാധിച്ചത്. തൊട്ടു പിന്നിലെ ഗര്‍ത്തത്തിന്റെ ആഴം വളരെ വലുതാണ്‌..എല്ലാ ദേവന്മാരെയും വിളിച്ച്പ്രാര്‍ത്ഥിച്ചു കൊണ്ട് ഞങ്ങള്‍ സരസ്വതിയുടെ പ്രഭവം കണ്ടു..

സരസ്വതി നദിയുടെ ഉത്ഭവം


ജീവന്‍ പണയം വെച്ചാണ് ഗര്‍ത്തത്തിനരുകില്‍ മനോഹര കാഴ്ച കാണാന്‍ നിന്നത്.. ഓം നമോഭഗവതേ വാസുദേവായ

സരസ്വതി നദിയുടെ ഉത്ഭവം


സരസ്വതി നദിയുടെ ഉത്ഭവം തൊട്ടു താഴെ അഗാധമായ ഗര്‍ത്തമാണ് ..ഭൂമിക്കടിയില്‍ നിന്ന്വല്ലാത്ത ഹുംകാരതോടെ കുതിച്ചു പൊങ്ങിയതിനു ശേഷം ഒരു വലിയ ഗര്‍ത്തത്തിലേക്ക് പതിക്കുകയാണ് സരസ്വതി നദി ഇവിടെ

സരസ്വതി നദിയുടെ ഉത്ഭവം


സരസ്വതി നദിയുടെ ഉത്ഭവം -

സരസ്വതി നദിയുടെ ഉത്ഭവം


സരസ്വതി നദിയുടെ ഉത്ഭവം

സരസ്വതി നദിയുടെ ഉത്ഭവം


സരസ്വതി നദിയുടെ ഉത്ഭവം

സരസ്വതി നദി യുടെ ഉത്ഭവം


സരസ്വതി നദി യുടെ ഉത്ഭവം ..ഭൂമി ക്കടിയില്‍ നിന്നും ഒരു വന്‍ പ്രവാഹമായി സരസ്വതി നദിഎത്തുന്നു.

നംഗ സന്യാസിയോടൊപ്പം


നംഗ സന്യാസിയോടൊപ്പം അദ്ദേഹത്തിന്റെ ഗുഹയില്‍

വ്യാസ ഗുഹ ..


വ്യാസ ഗുഹ ..വ്യാസമുനി മഹാഭാരതംരചിച്ചത് ഇവിടുരുന്നാണ്.

ഗണപതി ഗുഹ


ഗണപതി ഗുഹ ..ഇവിടെയിരുന്നാണ് ഗണപതി ഭഗവാന്‍ വ്യാസന്‍ പറഞ്ഞു നല്‍കിയ മഹാഭാരതംഎഴുതിയത്

Saturday 26 February 2011

നീലകണ്‌ഠപര്‍വതത്തിനു മുന്നില്‍


നീലകണ്‌ഠപര്‍വതത്തിനു മുന്നില്‍ നിന്ന് ഒരു ഫോട്ടോ

നീലകണ്‌ഠ കൊടുമുടി


നാരായണ പര്‍വതങ്ങള്‍ ക്ക് നടുവുവിലൂടെ തലയുയര്‍ത്തി ഗാംഭീര്യത്തോടെ ഹിമം ഉറഞ്ഞ് വെള്ളിതിളക്കവുമായി നില്‍ക്കുന്ന നീലകണ്‌ഠ കൊടുമുടി

നര naarayana പര്‍വതങ്ങള്‍


ഹിമാലയ പര്‍വതങ്ങള്‍ -മാനയിലേക്കുള്ള യാത്രയില്‍ കാണുന്നത്

അളകനന്ദാതീരം


ബദരീനാഥ ക്ഷേത്രവും അളകനന്ദയും ,ചൂടു നീരുറവയായ തപ്തകുണ്ട് മഞ്ഞു പോലെ തണുത്ത അളകനന്ദക്ക്സമീപം കാണാം

നാരായണ പര്‍വതം


നര നാരായണ പര്‍വതങ്ങള്‍ക്കു താഴെ അതിര്‍ത്തി സേന നിര്‍മിച്ചിരിക്കുന്ന ചെറുകുന്നുകള്‍ ...ഒക്ടോബര്‍ മുതല്‍ ഈ പരിസരം മുഴുവന്‍ മഞ്ഞില്‍ മൂടിപ്പോകും .അപ്പോള്‍ പര്‍വതങ്ങള്‍ക്കു മുകളില്‍ നിന്ന് വലിയ മഞ്ഞു പാളികള്‍ വീഴുമ്പോള്‍ ക്ഷേത്രത്തിനു കേടു പാട് ഉണ്ടാകാതിരിക്കാന്‍ ആണ് ഇവ നിര്‍മിക്കുന്നത്.

മഞ്ഞില്‍ മൂടിയ നാരായണ പര്‍വതവും ബദരീ നാഥ ക്ഷേത്രവും കെട്ടിടങ്ങളും ...അതിര്‍ത്തി രക്ഷാസേനയുടെ മതിലെഴുത്തുകളും കാണാം
i
ജയ് ബദരി വിശാല്‍

തണുപ്പില്‍ വിഷ്ണു

എന്താ തണുപ്പ് ... തണുപ്പിലും പുലര്‍ച്ചെ തന്നെ ദര്‍ശനത്തിനുള്ള തിരക്ക് കാണാം

രജായിക്കുള്ളിലും തുളച്ചു കയറുന്ന തണുപ്പില്‍ ഉറക്കം കഴിഞ്ഞ് പുലര്‍ച്ചെ പുതച്ചുമൂടി ....

-
രാത്രിയില്‍ മുറിയിലെത്തി പിറകു വശത്തെ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ..നേരെ അളകനന്ദക്ക്മറുവശത്ത് മനസ്സ് കൊണ്ട് ഒരു പാട് ആഗ്രഹിച്ച ദിവ്യ ദര്‍ശനം ...ഹരേ കൃഷ്ണ ...

Friday 25 February 2011


നല്ല തെളിഞ്ഞ കാലാവസ്ഥ യില്‍ ബദരീ നാഥ ക്ഷേത്രം...ഞങ്ങള്‍ ഇങ്ങനെ ഒരു യാത്രയെക്കുറിച്ച് ആലോചിച്ചപ്പോള്‍ മുന്‍പ് പലവട്ടം ഹിമാലയ യാത്ര നടത്തിയിട്ടുള്ള ഗുരുതുല്യനായ ശ്രീവിജയന്‍ സാര്‍ എന്നെ നിരുല്‍സാഹ പ്പെടുത്തി..കാരണം തുടര്‍ച്ചയായി ജലദോഷം ഉണ്ടാകുന്നആളാണ് ഞാന്‍ .കൂടാതെ ഹിമാലയ പ്രദേശങ്ങളില്‍ പരിചയ സമ്പന്നരുടെ ഒപ്പം മാത്രമേ യാത്രചെയ്യാവൂ എന്നും അദ്ദേഹം പറഞ്ഞു.ഏതായാലും നിങ്ങള്‍ ഹരിദ്വാറിലും രിഷികേശിലും വേണമെങ്കില്‍ജോഷി മട്ട് വരെയും യാത്ര ചെയ്യുവാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.പക്ഷെ എന്തോ റിഷികേശില്‍എത്തിയപ്പോള്‍ മുതല്‍ ബദരീ നാഥില്‍ എത്തുവാന്‍ മനസ്സ് ആഗ്രഹിക്കുകയായിരുന്നു. ഞങ്ങള്‍ഞാനും വിഷ്ണുവും ) എന്തായാലും ബദരി യിലേക്കുള്ള ബസ്സില്‍ കയറുവാന്‍ തന്നെ തീരുമാനിച്ചു. ഭഗവാന്റെ അനുഗ്രഹം കൊണ്ട് പുണ്യ ഭൂമിയില്‍ എത്തുവാന്‍ സാധിച്ചു.ഗുരു കാരണവന്മാര്‍ ചെയ്തനന്മ... (

പുലര്‍ച്ചെ മഞ്ഞില്‍ മൂടിയ ബദരീനാഥ ക്ഷേത്രം

അതിമനോഹരമായ ദൃശ്യം കണ്ട് നില്‍ക്കുന്ന എന്റെ സുഹൃത്ത്‌ വിഷ്ണു

നീലകണ്‌ഠ കൊടുമുടി രാവിലെ അഞ്ചു മണിയോടെ

നീലകണ്‌ഠ കൊടുമുടി രാവിലെ നാലു മണിക്ക്

പുലര്‍ച്ചെ നാല് മണി കഴിഞ്ഞ് അറിയാതെ എഴുന്നേറ്റതാണ് .ജനലിലൂടെ കണ്ട കാഴ്ച അതിശയിപ്പിച്ചുനര നാരായണ പര്‍വതങ്ങള്‍ ക്കിടയിലൂടെ തിളങ്ങി നില്‍ക്കുന്ന നീലകണ്‌ഠ കൊടുമുടി ..ശംഭോമഹാദേവ .. ..

രാത്രിയില്‍ തന്നെ ദര്‍ശനം നടത്തി ..ഏതാണ്ട് ഒന്‍പതു മണിയോടെ നട അടക്കുന്നതിനുതൊട്ടുമുന്‍പായി തിരുനടയില്‍ ആദി ശങ്കരാചാര്യര്‍ അളകനന്ദയില്‍ മുങ്ങിയെടുത്തു പ്രതിഷ്ഠിച്ചനാരായണ വിഗ്രഹം കണ്ട് തൊഴുതു..മനസ്സ് നിറഞ്ഞു..പറയാനാവാത്ത ഏതോ നിര്‍വൃതിഅനുഭവിക്കുകയായിരുന്നു ഞങ്ങള്‍ ..