Friday 8 April 2011

ഉഖിമട്ടില്‍

ഉഖിമട്ടില്‍ - ഉഖിമട്ടിലെ മൈധാണിയുടെ ലോഡ്ജിലെ റൂമിന് പുറത്തെ ബാല്‍കണിയില്‍

ഉഖിമട്ടില്‍

ഉഖിമട്ടില്‍ -മൈധാണിയുടെ ലോഡ്ജില്‍

ഉഖിമട്ടില്‍

രാവിലെ ബാല്‍ കണി യില്‍ നിന്നും എടുത്ത ഫോട്ടോ

കേദാര്‍നാഥ കൊടുമുടി

കേദാര്‍നാഥ കൊടുമുടിയാണ് കാണുന്നത് -രാവിലെ ബാല്‍കണിയില്‍ നിന്നും എടുത്ത ഫോട്ടോ

കേദാര്‍നാഥ കൊടുമുടി

കേദാര്‍നാഥ കൊടുമുടി

മൈധാണിയുടെ ലോഡ്ജിനു പുറത്തെ ബാല്‍കണിയില്‍

രാവിലെ മൈധാണിയുടെ ലോഡ്ജിനു പുറത്തെ ബാല്‍കണിയില്‍

ഉഖിമട്ട് ടൌണ്‍ -രാവിലെ

ഉഖിമട്ട് ടൌണ്‍ -രാവിലെ ഏഴരക്കാണ് ചോപ്ടയിലേക്ക് ബസ്‌ ..അത് പിടിച്ചാല്‍ മാത്രമേ തുംഗനാഥ് എത്തുവാന്‍ കഴിയൂ ..ഉഖിമട്ടില്‍ നിന്ന് ചോപ്ട വരെ ജീപ്പ് ആയിരം രൂപയ്ക്ക് ലഭിക്കും .ഞങ്ങള്‍ ഏതായാലും ബസ്‌ പിടിക്കുവാന്‍ തന്നെ തീരുമാനിച്ചു.

ഉഖിമട്ട് ടൌണ്‍ -രാവിലെ

ഉഖിമട്ട് ടൌണ്‍ -രാവിലെ

ചോപ്ടയിലേക്കുള്ള യാത്ര

ചോപ്ടയിലേക്കുള്ള യാത്ര -കൊടുംവനത്തിനുള്ളിലൂടെ ബസ്‌ നീങ്ങി.അതിമനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങള്‍ ആണ് യാത്രയിലുടനീളം

ചോപ്ടയിലേക്കുള്ള യാത്ര

ചോപ്ടയിലേക്കുള്ള യാത്ര

ദേവതാരു -ഭുര്‍ജ് വൃക്ഷങ്ങള്‍ നിറഞ്ഞ താഴ്വര

ചോപ്ട - ദേവതാരു -ഭുര്‍ജ് വൃക്ഷങ്ങള്‍ നിറഞ്ഞ താഴ്വര ..കുറച്ചു ചായക്കടകള്‍ മാത്രമാണ് ചോപ്ടയില്‍ ഉള്ളത് .അവിടെ യാത്രികര്‍ക്ക് തങ്ങുവാന്‍ സൌകര്യവും നല്‍കുന്നുണ്ട്. ഇന്ത്യയിലെ ഒരു മിനി സ്വിട്സര്‍ലാന്‍ഡ് തന്നെയാണ് ചോപ്ട

ചോപ്ടയില്‍ നിന്നും തുംഗനാഥ് ക്ഷേത്രത്തിലേക്ക്

ചോപ്ടയില്‍ നിന്നും തുംഗനാഥ് ക്ഷേത്രത്തിലേക്ക്

തുംഗനാഥ് ക്ഷേത്രത്തിലേക്ക്

ചോപ്ടയില്‍ നിന്നും തുംഗനാഥ് ക്ഷേത്രത്തിലേക്ക്

തുംഗനാഥിലേക്കുള്ള നടപ്പാത

കല്ലുകള്‍ പാകി തുംഗനാഥിലേക്കുള്ള നടപ്പാത സൌകര്യപ്രദമാക്കിയിരിക്കുന്നു

തുംഗനാഥിലേക്കുള്ള നടപ്പാത-തളരുമ്പോള്‍ ഇരുന്നു വിശ്രമിക്കുന്നതിന്

തളരുമ്പോള്‍ ഇരുന്നു വിശ്രമിക്കുന്നതിന് പാതയില്‍ കരിങ്കല്‍ക്കെട്ടുകള്‍ ഉണ്ട്

തുംഗ നാഥ് - ഇടതൂര്‍ന്ന കാട്ടിലൂടെ


ഇടതൂര്‍ന്ന കാട്ടിലൂടെയാണ് ട്രെക്കിങ്ങിന്റെ ആദ്യ ഘട്ടം -

തുംഗനാഥിലേക്ക് -കുതിരപ്പുറത്ത് മടങ്ങുന്ന തീര്‍ഥാടകര്‍


കുതിരപ്പുറത്ത് തുംഗനാഥിലെത്തി മടങ്ങുന്ന തീര്‍ഥാടകര്‍

തുംഗനാഥിലേക്ക് -കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചകള്‍

കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് ട്രെക്കിംഗ് റൂട്ട് . യാത്രാവേളയില്‍ കണ്ട ഒരു പുല്‍മേട്‌

തുംഗനാഥിലേക്ക് -കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചകള്‍


തുംഗനാഥിലേക്ക് -കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചകള്‍

തുംഗനാഥിലേക്ക് -നടക്കും തോറും നീളുന്ന നടപ്പാത മാത്രം മുന്നില്‍ ...

നാലര കിലോമീറ്റര്‍ ആണ് തുംഗനാഥിലേക്കുള്ള ട്രെക്കിംഗ് -നടക്കും തോറും നീളുന്ന നടപ്പാത മാത്രം മുന്നില്‍ ... ഓക്സിജന്‍ കുറവായതിനാല്‍ പത്തു മീറ്റര്‍ നടക്കുമ്പോഴേക്കും തളരുകയാണ്.

തുംഗനാഥിലേക്ക് -ആശ്വാസമായി ഒരു ചായക്കട

യാത്രികര്‍ക്ക് ആശ്വാസമായി ഒരു ചായക്കട --ഓരോ ചായ ഞങ്ങള്‍ കഴിച്ചു ..വിശ്രമിച്ച്‌ വീണ്ടും നടത്തം തുടരുവാന്‍ ചായ ഉത്തേജകമായി

തുംഗനാഥിലേക്ക് -ആശ്വാസമായി ഒരു ചായക്കട

തുംഗനാഥിലേക്ക് -ആശ്വാസമായി ഒരു ചായക്കട

തുംഗനാഥിലേക്ക് -

തുംഗനാഥിലേക്ക് -എല്ലാ കരിങ്കല്‍ കെട്ടിലും ഇരുന്നു വിശ്രമിച്ച്‌ നടത്തം തുടര്‍ന്ന് കൊണ്ടേയിരുന്നു

തുംഗനാഥിലേക്ക് -പശു വളര്‍ത്തല്‍ കേന്ദ്രം


താഴെ കാണുന്നത് ഒരു പശു വളര്‍ത്തല്‍ കേന്ദ്രമാണ്..ഈ നിറഞ്ഞ പുല്‍ത്തകിടിയില്‍ പശുക്കള്‍ക്ക് യഥേഷ്ടം മേഞ്ഞു നടക്കാം ..

തുംഗനാഥിലേക്ക് -ദേവതാരു വൃക്ഷങ്ങള്‍ക്ക് നടുവിലൂടെയും പുല്‍മേടുകളിലൂടെയും


ദേവതാരു വൃക്ഷങ്ങള്‍ക്ക് നടുവിലൂടെയും പുല്‍മേടുകളിലൂടെയും നടന്നു കയറിയ വഴികള്‍ താഴെ

തുംഗനാഥിലേക്ക് - മഞ്ഞു വീഴുന്ന താഴ്വരകള്‍ ആരംഭിക്കുകയാണ്



തുംഗനാഥിലേക്ക് - മഞ്ഞു വീഴുന്ന താഴ്വരകള്‍ ആരംഭിക്കുകയാണ് ..തുംഗനാഥകൊടുമുടിയുടെപാര്‍ശങ്ങളിലൂടെ പഞ്ച കേദാര ങ്ങളില്‍ ഏറ്റവും ഉയരം കൂടിയ തുംഗനാഥിലേക്ക്

തുംഗനാഥിലേക്ക് - മൂടല്‍മഞ്ഞു വീണ മലനിരകളിലൂടെ


മൂടല്‍മഞ്ഞു വീണ മലനിരകളിലൂടെ

തുംഗനാഥിലേക്ക് -മൂടല്‍ മഞ്ഞു വീണു കഴിഞ്ഞു..


ഇനി മങ്കിക്യാപ് ഇല്ലാതെ പറ്റില്ല ..! നല്ല മൂടല്‍ മഞ്ഞു വീണു കഴിഞ്ഞു..

തുംഗനാഥിലേക്ക് -ഇനിയുമേറെ കയറുവാനുണ്ട്


മൂടല്‍മഞ്ഞു കണ്ട് ഒരു നിമിഷം വിഷമിച്ചു..!ഭഗവാനേ ഇനിയുമേറെ കയറുവാനുണ്ട് ..തുംഗനാഥിലേക്ക്

തുംഗനാഥിലേക്ക് -മഞ്ഞിലൂടെ


ചെവി മൂടി തോര്‍ത്ത്‌ കെട്ടിയതിനു ശേഷം പുറമേ ക്യാപ് ശരിയാകി വെച്ചു.ഞങ്ങളുടെ മുന്നില്‍ആധുനിക ട്രെക്കിംഗ് ഉപകരണങ്ങളുമായി നടന്നു കയറുന്നത് സ്പെയിനില്‍ നിന്നുള്ളയാത്രികരാണ്.ഇടയ്ക് ഒരു സന്യാസി അവരോടു ഇംഗ്ലിഷില്‍ എന്തൊക്കെയോ ചോദിച്ചു..അവര്‍ മുക്കിയുംമൂളിയും മറുപടി പറഞ്ഞൊപ്പിച്ചു..കൂടെയുണ്ടായിരുന്ന ഗൈഡ് സ്വാമിയോട് അവര്‍ക്ക് ഇംഗ്ലിഷ് നല്ലവശമില്ല എന്ന് പറഞ്ഞു..യാത്ര ചെയ്യുവാന്‍ ഭാഷ ഒരു തടസ്സമേയല്ല.

തുംഗനാഥിലേക്ക് -മഞ്ഞു വീണ യാത്രാവഴി

മഞ്ഞു വീണ യാത്രാവഴി

തുംഗനാഥിലേക്ക് -

തുംഗനാഥിലേക്ക് -

തുംഗനാഥിലേക്ക് -ഒന്ന് നടു നിവര്‍ത്തിയിട്ടാകാം മുന്നോട്ട്

അരുകില്‍ കണ്ട പാറക്കെട്ടില്‍ ഒരു മിനുറ്റ് വിശ്രമം -ഒന്ന് നടു നിവര്‍ത്തിയിട്ടാകാം മുന്നോട്ട്

തുംഗനാഥിലേക്ക് -മഞ്ഞു മൂടിയ നടപ്പാതയില്‍

മഞ്ഞു മൂടിയ നടപ്പാതയില്‍

തുംഗനാഥിലേക്ക് -മഞ്ഞിലേക്ക് തീരുന്ന നടവഴി


മഞ്ഞിലേക്ക് തീരുന്ന നടവഴി

തുംഗനാഥിലേക്ക് -പുല്‍മേടുകള്‍ക്കപ്പുറം കാണാന്‍

പുല്‍മേടുകള്‍ക്കപ്പുറം കാണാന്‍

തുംഗനാഥിലേക്ക് -

തുംഗനാഥിലേക്ക് - മഞ്ഞില്‍ മൂടിയ താഴ്വര കണ്ട് അല്‍പ്പം വിശ്രമം

തുംഗനാഥിലേക്ക് -


തുംഗനാഥിലേക്ക് - ഇവിടെ എന്നും വസന്തമാണ്

തുംഗനാഥിലേക്ക് -തുംഗനാഥ് ക്ഷേത്രം


ശംഭോ മഹാദേവാ -അങ്ങനെ തുംഗനാഥ് ക്ഷേത്രം കാണുവാന്‍ കഴിഞ്ഞു. പിന്നില്‍ ചന്ദ്രശിലയും.... ശ്വാസം എടുക്കുവാന്‍ ബുദ്ധിമുട്ടുണ്ട് ..ഇനി ഒരല്പം ഇരിക്കാതെ മുന്നോട്ടില്ല .. ..

തുംഗനാഥ് ക്ഷേത്രം-ഏതോ രാജസ്ഥാനി ആണെന്ന് തോന്നുന്നു

ഇയാള്‍ ഏതോ രാജസ്ഥാനി ആണെന്ന് തോന്നുന്നു.. പക്കാ കോട്ടയംകാരനായ വിഷ്ണു ..വിശ്രമത്തില്‍

തുംഗനാഥിലേക്ക് -ഈ വഴി എവിടെ നിന്ന് തുടങ്ങുന്നു


വഴി എവിടെ നിന്ന് തുടങ്ങുന്നു. മഞ്ഞില്‍ തുടങ്ങി മഞ്ഞില്‍ അലിഞ്ഞു ചേരുന്നത് പോലെ തോന്നുംനടപ്പാത കണ്ടാല്‍ ..തീര്‍ഥാടക സംഘത്തിലെ കുട്ടിസഞ്ചാരി മഞ്ഞിനിടയിലൂടെ എന്തെങ്കിലുംകാണാമോ എന്ന് നോക്കുന്നു. നടക്കുന്ന ആളുടെ ബോഡിലാംഗ്വേജ് കണ്ടാല്‍ അറിയാം ഒരല്പം വിശ്രമം ആകാമെന്ന്

തുംഗനാഥിലേക്ക് -തുംഗനാഥന്റെ നടയില്‍ എത്താറായി

ഒരല്പം റേഞ്ച് കിട്ടിയപ്പോള്‍ വീടിലേക്ക്‌ വിളിച്ചു.. തുംഗനാഥന്റെ നടയില്‍ എത്താറായി എന്നറിയിക്കാന്‍ ..അടുത്തിരിക്കുന്നവര്‍ ബംഗാളികള്‍ ആണ്..അവര്‍ ചന്ദ്രശില കൂടി കയറിയിട്ട് നാളെയേ മടങ്ങുകയുള്ളൂ.

തുംഗനാഥന്റെ നടയില്‍ -ഇത്ര കൂടി കയറിയാല്‍ തുംഗനാഥ് ദര്‍ശനം


ഇനി ഇത്ര കൂടി കയറിയാല്‍ തുംഗനാഥ് ദര്‍ശനം.. ഒരുപാട് ആഗ്രഹിച്ച ഒരു മോഹം സഫലമാകുന്ന ത്രില്ലിലാണ് ഞങ്ങള്‍ ..രാജന്‍കാക്കനാടന്റെ യാത്ര വിവരണം വായിച്ച കാലം മുതലുള്ള ആഗ്രഹമായിരുന്നു തുംഗനാഥ് ദര്‍ശനം.ശംഭോ മഹാദേവാ .. കാരണവന്മാര്‍ ചെയ്ത നന്മ ..ഗുരുക്കന്മാരുടെ അനുഗ്രഹം ..

തുംഗനാഥ് -പര്‍വതത്തിനു താഴെ


പര്‍വതത്തിനു താഴെ ഒരു ചെറിയ താമസസ്ഥലം ..ക്ഷേത്രത്തിലെ അന്തെവാസികളുടെതാകാം