Monday 31 March 2014

BUDHA NEELAKANDA TEMPLE -KATHMANDU-NEPAL 12

30/04/2013 BUDHA NEELAKANDA TEMPLE -KATHMANDU

കാത്ത്‌മണ്ടു സിറ്റിയിൽ നിന്നും 8-9 കി മീ ദൂരെയാണ് ബുദ്ധ നീലകണ്‌ഠ ടെമ്പിൾ.
പേര് കേൾക്കുമ്പോൾ ശിവക്ഷേത്രമാണെന്ന് തോന്നും. പക്ഷെ മലയാളികൾക്ക് അനന്ത പദ്മനാഭനായ ആദിശേഷസായിയായ മഹാവിഷ്ണുവാണ് ബുദ്ധ നീലകണ്‌ഠ. തടാകത്തിന്റെ നടുവിൽ വലിയ അനന്തശായിയായ മഹാവിഷ്ണുവിന്റെ ഒറ്റക്കൽ വിഗ്രഹം . ഈ ശില കാത്മണ്ടുവിലോ പരിസരത്തോ കാണുന്ന തരം അല്ലെന്നു പറയുന്നു. നേപ്പാൾ രാജാവ് ഈ ശിലകാണുകയില്ല . അഥവാ കണ്ടാൽ രാജ ഭരണം അടുത്ത ആളെ എല്പ്പിക്കേണ്ടി വരുമെന്നാണ് അവരുടെ വിശ്വാസം . മരണ ഭയമില്ലാത്തവർ ആരാണുള്ളത് ..
മനോഹരമാണ് ആ ശിലാഭംഗി ..തടാകത്തെ പാലാഴിയാക്കി  കിടന്നുറങ്ങുന്ന അനന്തഅനന്ത പദ്മനാഭൻ .



KATHMANDU-LAND OF LIVING GODDESS-NEPAL 11

30/04/2013 KATHMANDU-BOUDHANATH STHUPA 


പുലര്ച്ചെ ബസ്‌ കാത് മണ്ടു സ്റ്റാന്ടിലെത്തി. ചെറിയ ഒച്ചയും ബഹളവും കേട്ടാണ് ഉറക്കമെണീററത്‌ .കുറച്ചു പേരൊക്കെ ഇറങ്ങി .കുറേപ്പേർ ബസ്സിൽ തന്നെ വീണ്ടും കിടന്നുറങ്ങുന്നു.ഞാൻ പതിയെ പുറത്തിറങ്ങി.
അപ്പോളാണ് മനസ്സിലായതു് ..ഇത് സിറ്റിയുടെ ഏതോ മൂലയാണ്.ഇവിടെങ്ങും ആരും എണീറ്റിട്ടുപോലുമില്ല .ഇനിയിപ്പോൾ പുലര്കാലം ആയതുകൊണ്ടാണോ അതോ ഇത് സ്റ്റാന്ടിന്റെ ഏതെങ്കിലും ഒഴിഞ്ഞ സ്ഥലമാണോ ?എന്തായാലും പുറത്തിറങ്ങി നോക്കാമെന്ന് കരുതി ബാഗും തൂക്കി ഞങ്ങൾ പുറത്തേക്കുള്ള വഴിയെ നടന്നു.അപ്പോൾ സ്റ്റാന്ടിന്റെ ഉള്ളിൽ നിന്നും ഒരു കാര് വരുന്നത് കണ്ട് കൈ കാണിച്ചു.ഏതായാലും കാര് നിറുത്തി .അറിയാവുന്ന ഹിന്ദിയിൽ ഹോട്ടൽ എവിടാന്നു ചോദിച്ചപ്പോ തമിൾ അറിയമോന്നു തിരിച്ചു ചോദിക്കുന്നു ..ഏയ്‌ തമിൾ അറിയില്ലെന്നു ഞാൻ പറയുമ്പോൾ അനിയൻ ചാടിപ്പറഞ്ഞു അതു സ്ഥല പ്പേരാണ് ...ഏതായാലും അറിയില്ലെന്ന് പറഞ്ഞത് കൊണ്ട് കുറെ ബാഗും ഒരാളും ഉള്ള വണ്ടിയിൽ ഞങ്ങളോടും കയറിക്കോളാൻ പറഞ്ഞു. ധീരന്മാരും ക്ഷത്രിയരുമായതു  കൊണ്ട് വണ്ടിയിൽ കയറി. കുറെ കുറെ പിന്നേം കുറേ പോയി ഇടവഴികളിലൂടെ ഒക്കെ പോയി ഒരിടത്തു ചെന്നപ്പോൾ തമേൽ ഇറങ്ങിക്കോ എന്ന് പറഞ്ഞു.ഹോട്ടൽ ഹോട്ടൽ എന്നൊക്കെ പറഞ്ഞിട്ട് മറുപടിയൊന്നും കിട്ടിയില്ല..അവിടേം ഇവിടേം കൈ  ചൂണ്ടിക്കാണിച്ചു തന്നു.ഒരു മനുഷ്യൻ പോലും ആ റോഡിലില്ല ..ഹോട്ടലിന്റെ ബോർഡുകൾ കാണാനുണ്ട് ..എല്ലാം അടച്ചിട്ടിരിക്കുന്നു.ഇനി നേപ്പാളി ഹർത്താൽ  വല്ലതുമാണോ.  നേരം പുലരാതെ ഈ ഡോറൊന്നും തുറക്കില്ലാ എന്ന് മനസ്സിലായി ..എന്നിട്ടും ബാഗും തൂക്കി ഏതോ ഒരു വഴിയില കയറിയപ്പോൾ ഒരു സൈക്കിൾ റിക്ഷ കിടക്കുന്നു.
റിക്ഷാക്കാരനെ വിളിച്ചെ ഴുന്നേ ൽപിച്ചു ഹോട്ടലു  തിരക്കി.പുള്ളിയും പറഞ്ഞു ഏതെങ്കിലും വാതിലിൽ മുട്ടാൻ..ഇങ്ങിനെ നിൽകുമ്പോൾ കക്ഷത്തിൽ മാഗസിനും  വെച്ചൊരു ചേട്ടൻ വരുന്നു.ഹോട്ടലാണോ തിരക്കുന്നതെന്നു  ചോദിച്ചു.അതെയെന്നു പറയണ്ട താമസം "ആവോ "എന്നു  പറഞ്ഞു അയാൾ നടന്നു.ഞങ്ങൾ  പിന്നാലെയും. 20 മീറ്റർ അപ്പുറത്ത് ഹോട്ടലുമുണ്ട് ..അത് തുറന്നിട്ടുമുണ്ട് ..INR 400 രൂപയ്ക്ക് ഡബിൾ  റൂം എടുത്തു..ഒരു മിനി ഉറക്കം..ബാക്കിയൊക്കെ പിന്നെ...നടു നിവര്ത്തി ക്കഴിഞ്ഞേ മറ്റെന്തുമുള്ളു...
ഏതാണ്ട് 9 മണിയോട് കൂടി എഴുന്നേറ്റു റെഡി ആയി . സിറ്റിക്കുള്ളിലെ സ്ഥലങ്ങളെല്ലാം ഇന്ന് കവർ  ചെയ്യണം. Durbar Square ൽ  വൈകിട്ട് എത്തുന്ന രീതിയിൽ മാരുതി 800 റ്റാക്സിയും ഹോട്ടലിൽ നിന്നും ഏർപ്പാടാക്കി  തന്നു.  ബഡ് ജറ്റിനു പറ്റുന്ന സെറ്റപ്പ് ..പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് സാരഥിയുടെ കൈയിൽ കൊടുത്ത് വണ്ടി വിടടെ എന്ന് പറഞ്ഞു. ...ബൌധനാഥ സ്തൂപതിലേക്കാണ് രാവിലെ ....പിന്നങ്ങോട്ട് ബുദ്ധ നീല കണ്ട , Swyambhunath Stupa , ജീവിക്കുന്ന ദേവതയുടെ കുമാരി ഘർ ,പിന്നെ Durbar Square...

BOUDHANATH STHUPA

നേപ്പാളിൽ ബൌദ്ധൻമാർ പണിത ഏറ്റവും പഴയതും വലുതുമായ നിർമ്മിതി യാണ് ബൌദ്ധനാഥസ്തൂപം.എല്ലാ വര്ഷവും പതിനായിരക്കണക്കിന് ടിബറ്റൻ ബുദ്ധമതക്കാർ ഇവിടെ എത്തുന്നു.എ ഡി അഞ്ചാം നൂറ്റാണ്ടിലാണ് ഇതിന്റെ നിര്മ്മാണമെന്നു കരുതുന്നു.മൂന്ന് ലവലുകളിൽ ഏതാണ്ട് 36 മീറ്റർ ഉയരമുണ്ട് സ്തൂപത്തിന് .

നല്ല തിരക്കുള്ള കവലയിൽ വണ്ടി നിറുത്തി പാര്ക്ക് ചെയ്യുന്ന സ്ഥലവും തിരിച്ച് എത്തേണ്ട സമയവും മനസ്സിലാക്കി കവാടം  കടന്നു.ഗംഭീരമായി സ്തൂപം ഉയർന്നു നിൽക്കുന്നു.സ്തൂപത്തിന്റെ മറു വശത്ത് കര കൌശലസാധനങ്ങളും മറ്റും വില്ക്കുന്ന കടകളാണ് കൂടുതലും ..മതസംബന്ധിയായ ഓഫീസുകളും ആ ലൈനിൽ ഉണ്ട് ..ചുരുക്കം ഭക്ഷണ ശാലകളും ... 
ബഹു വർണ്ണത്തിലുള്ള തോരണ ങ്ങൽ പോലെ കൊടികൾ സ്തൂപത്തിന്റെ മുകളില നിന്നും താഴേക്കു പാറിക്കളിക്കുന്നു.നടപ്പു വഴിയിൽ പ്രാവുകൾ ..അങ്ങിനെ സ്തൂ പത്തിന് ചുറ്റി നടന്നു വരുമ്പോൾ ഇടതു വശത്തൊരു കെട്ടിടത്തിലേക്ക് മറ്റു ചില സന്ദർശകർ കയറിപ്പോകുന്നു. ഒരു ബുദ്ധമതആരാധനാലയ മായിരുന്നു അത് ..Prayer wheel ഉം അത്തരം മുറികളും ഉള്ള ആ കെട്ടിടത്തിന്റെ മുകളില ഒരു view  point ഉണ്ട്.അവിടെ നിന്നാൽ സ്തൂപം കുറച്ചു കൂടി അടുത്ത് നന്നായി കാണാം പിന്നെ ഫോട്ടോയും എടുക്കാം ..വിദേശി ടൂറിസ്റ്റുകളുടെ ഒരു സംഘം അവരുടെ ഗൈഡിനൊപ്പം വിവിധ പോസു കളിൽ ഫോട്ടോ എടുക്കുന്നതു കണ്ട്  കുറച്ചു നേരം നിന്നു. പിന്നെ ഞങ്ങ ളും  ഫോട്ടോയെടുത്ത് താഴെയിറങ്ങി ..കുറച്ചു നേരം കൂടി (അനുവദിക്കപ്പെട്ട സമയം ) നിന്ന് വണ്ടിക്കടുത്തെത്തി.അടുത്തത് ബുദ്ധ നീല കണ്ട ..

 











FEWA LAKE- POKHARA-NEPAL 10

29/04/2013 FEWA LAKE- POKHARA


 മഴ ചെറിയ തടസ്സം ഉണ്ടാക്കിയെങ്കിലും പെട്ടെന്ന് തന്നെ തോര്ന്നു .ടാക്സി ചേട്ടന് താങ്ക്സും ടിപ്സും നല്കി ലേക്കിനു സമീപം ഇറങ്ങി..മഴയായിരുന്നതിനാൽ ലേക്കിൽ ജനം കുറവായിരുന്നു.ഒരുവിധം തണുപ്പുണ്ടായിരുന്നു .പെട്ടെന്നു പെയ്ത മഴ കാരണം ഫേവ തടാകത്തിൽ നിന്നുള്ള അന്നപൂർണ്ണ കൊടുമുടിയുടെ കാഴ്ച്ച , വായിച്ചറിഞ്ഞതും കണ്ടറിഞ്ഞതും രണ്ടായിരുന്നു..മൂടൽമഞ്ഞു കാരണം അന്നപൂർണ ശരിക്കും കാണാൻ പോലും കഴിഞ്ഞില്ല.പക്ഷെ തിരക്ക് കുറഞ്ഞ ഫേവ ലേക്കിന്റെ ഭംഗി കണ്ട് ലേക്കിന്റെ തീരത്തു കൂടി നടന്നു.
നാടനും വിദേശിയുമായ ടൂറിസ്റ്റുകൾ പരിസരത്ത് കൂടി കാഴ്ച്ച കൽ  കണ്ടു നടക്കുന്നു.
ചിലർ ബോട്ടിംഗ് നടത്തുന്നു. മറ്റു ചിലർ ചൂണ്ടയിടുന്നു ..
 നേപ്പാളിലെ രണ്ടാമത്തെ വലിയ തടാകമാണ് ഫേവ ലേക്ക് .ഏറ്റവും വലുത് ബെഗ് നാസ് തടാകമാണ്‌.
അഞ്ചര കി മീ ചുറ്റളവുണ്ട് ഫേവ ലേക്കിന് .
ഫേവലേക്കിന്റെ നടുക്ക് ഒരു ഐലന്റിലാണ് താൾ ബരാഹി അമ്പലം സ്ഥിതി ചെയ്യുന്നത്.

 താൽ ബരാഹി യിലേക്ക് ബോട്ട് സര്വീസ് ഉണ്ട് . ആളുകൾ അതിൽ കയറാൻ QUEUE നിൽക്കുന്നതു കാണാം.
അവിടെ നിന്നും മുന്നോട്ടു നടന്നു .നേരം മങ്ങിത്തുടങ്ങി.തടാകക്കരയിൽ നിന്നും പോക്കാര യിലെ ടൂറിസ്റ്റ് ഏരിയായിലൂടെ തിരിച്ചു നടന്നു .ITALIAN ,GERMAN  തുടങ്ങി എല്ലാ രാജ്യങ്ങളുടെയും ഫുഡ്‌ കൊടുക്കുന്ന ടൂറിസ്റ്റ് ഹോട്ടലുകളും ഇന്റര്നെറ്റ് കഫെ കളും അന്ന പൂർണ സര്ക്യൂട്ട് മൌണ്ടനിയറിംഗ് ബുക്കിംഗ് ഓഫീസുകളും സുവനീർ ഷോപ്പുകളും ഈ ഭാഗത്തുണ്ട് . നടന്നു തന്നെ റൂമിലെത്തി കുളിയും കഴിഞ്ഞ് ചായയും കുടിച്ച് റൂം വാടക എല്ലാം സെറ്റിൽ ചെയ്തു ..പുറത്തേക്കിറങ്ങി.മാരുതി ടാക്സിയിൽ ബസ്‌ സ്റ്റാന്ടിലേക്ക് ..ഇത്തിരി കടുപ്പം കൂടിയ പരിപാടി തന്നെയാണ് അടുപ്പിച്ചു മലമടക്കുകളിലൂടെ രണ്ടു നൈറ്റ്‌ ബസ്‌ യാ തർ തുടര്ച്ചയായി ചെയ്യുന്നതെന്നറിയാം. എങ്കിലും സീറ്റു കിട്ടി സുഖമായൊന്നുറങ്ങിയാൽ രക്ഷ പെട്ടു. കൊതിച്ചത് പോലെ തന്നെ നന്നായി ഉറങ്ങി. ഇടയ്ക്ക് തൊട്ടിലിൽ എന്ന  പോലെ ആടിയാടി ...





 തടാകത്തിനു നടുക്ക് കാണുന്നതാണ് താൽ ബരാഹി ക്ഷേത്രം .
പോഖാരയുടെ ടൂറിസ്റ്റ് ഏരിയ .

International Mountain Museum, Pokhara-NEPAL 9

29/04/2013 International Mountain Museum, Pokhara

ഊണ് കഴിച്ച് 2 മണിക്ക് എത്താനാണ് ടാക്സി ചേട്ടൻ പറഞ്ഞിരുന്നതെങ്കിലും ഊണ് കഴിക്കാതെ തന്നെ രണ്ടേ കാലായി ഗുഹയിൽ നിന്നും ഇറങ്ങിയപ്പോൾ..ഞങ്ങളെയും കാത്ത് സഹയാത്രികരായ ദമ്പതികളും ടാക്സി ചേട്ടനും നോക്കി നില്ക്കുന്നു . താമ സിച്ചു പോയി എന്നു പറഞ്ഞ പ്പോളെ ചേട്ടൻ പറഞ്ഞു . സാരമില്ല ...ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി ..എന്നും പറഞ്ഞു അദ്ദേഹം തന്നെ അടുത്തൊരു കടയിൽ കൊണ്ടുപോയി സീറ്റിലിരുത്തി ഫുഡിന്റെ ഓർഡർ എടുത്ത് കടക്കാരി നേപ്പാളി മാമിയോടു പെട്ടെന്ന്  ബാത്ത് ( ചോറ് ) ഉണ്ടാക്കി നല്കാൻ പറഞ്ഞു.പത്തു മിനിട്ടിനകം ബാത്തും (ചോറും ) ചീരക്കറിയും അച്ചാറും ഉരുളക്കിഴങ്ങു സബ്ജിയും വന്നു. രുചികരമായ ഭക്ഷണം മൃഷ്ടാന്നമായി കഴിച്ച് തിരികെ പോക്കാരയിലേക്ക് ..അടുത്ത Destination International Mountain Museum ആണ് .അത് കഴിഞ്ഞിട്ട് വേണം ഫേവ ലേക്കിൽ പോകാൻ ..
 നല്ല വിശപ്പിൽ നേപ്പാളി ബാത്ത് വിത്ത് വെജിറ്റബിൽ സലാഡ്
  International Mountain Museum ത്തിന്റെ പാര്ക്കിംഗ് ഏരിയായിൽ നിന്ന് 5 മിനിറ്റ് നടക്കാനുണ്ട് Museum ത്തിലേക്ക് . മനോഹരമായ നേപ്പാളി ശൈലിയിലുള്ള ഹട്ടുകളും മറ്റും കൊമ്പൗ ണ്ടി ൽ ഉണ്ട് .ഇടക്ക് തണൽ  മരങ്ങളും ..നല്ല രീതിയിലാണ് ഈ സംരംഭം നടത്തുന്നതെന്ന് ഈ വഴിയിലൂടെ നടക്കുമ്പോൾ തന്നെ മനസ്സിലാകും .കൊടുമുടികളുടെ മോഡ ലുകൾ , Living Museum ,ഗൂര്ഖ വില്ലേജ് റസ്റ്റൊറ ന്റ് , Library ,തുടങ്ങി പർവതങ്ങളെ ക്കുറിച്ചു പഠിക്കുന്നതിനു ഒട്ടേറെ സജ്ജീകരണങ്ങൾ ഇവിടെയുണ്ട്. കൊടുമുടികളിൽ താമസിക്കുന്ന ആളുകളുടെ മോഡലുകൾ ,അവരുടെ ജീവിത രീതികളും അവരുടെ ഉപകരണങ്ങൾ എന്നിങ്ങനെ വിവിധ category കൾ . കൂടാതെ ഉന്നത കൊടുമുടികളിലെ ജന്തുജാലങ്ങളെ പ്പറ്റിയും ആവാസ രീതികളെ പ്പറ്റിയും നമുക്ക് അറിവ് നല്കുന്നു.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 10 കൊടുമുടികളിൽ സാഗരമാത(എവറസ്റ്റ്),അന്നപൂർണ്ണ ,ധൗളഗിരി ഉൾപ്പെടെ 8 എണ്ണവും നേപ്പാളിൽആണ്.കാഞ്ചൻജംഗ ഭാരത -നേപ്പാൾ അതിര്ത്തിയിലാണ് .അത് കൊണ്ട് തന്നെ നേപ്പാളിലെ ഈ Museum ഒട്ടേറെ പഠനങ്ങൾക്കു സഹായകമാകുന്നു .
 8000 മീറ്ററിനു മുകളിൽ ഉയരമുള്ള 14 കൊടുമുടികളുടെ വിവരങ്ങളും ഫോട്ടോകളും Museum ത്തിലുണ്ട്.
നേപ്പാളിലെ കൊടുമുടികളുടെ മോഡൽ ഇവിടെയുണ്ട് ..അന്നപൂർണ്ണ യുടെ താഴ്വര യിലൂടെ മുക്തി നാഥ് തീർ ത്ഥയാത്ര പോകുന്ന വഴിയും ഈ മോഡ ലിൽ ഞങ്ങൾ കണ്ടു.നേപ്പാൾ ചൈന അതിര്ത്തിയും ഈ മോഡലിൽ കാണാം..
മലകയറ്റ ത്തിനു പയോഗിക്കുന്ന സാധനങ്ങളും ഇവിടെയുണ്ട് ടെൻസിങ്ങും  ഹിലാരിയും സാഗരമാത (എവറസ്റ്റ്) കയറാൻ പോകുമ്പോൾ എടുത്ത ഹിമാലയൻ വില്ലേജുകളുടെയും ഹിമാലയവാസികളുടെയും അപൂര്വ ഫോട്ടോകളും Museum ത്തിൽ കണ്ടു.
 അങ്ങിനെ കാഴ്ച്ച കൽ കണ്ടു നടക്കുമ്പോഴാണ് നല്ല മഴ പെയ്യുന്നത്..അനുവദിച്ച സമയം തീരാറായി ..മഴയങ്ങു തോര്ന്നപ്പോളെ ഓടി വണ്ടിയിൽ എത്തി .കുറച്ചു നനഞ്ഞു. ഇനിയിപ്പോൾ ഗൂര്ഖ Museum , ഫെവാ ലേക്കുമാണ് എത്താനുള്ളത് .ടാക്സി ചേട്ടൻ Museum ത്തിൽ കയറുന്നുണ്ടോയെന്നു ചോദിച്ചു..ഏയ്‌ ..ഇല്ല നേരെ ലേക്കിലോട്ടു വണ്ടി വിട് മച്ചാ എന്നായി ഞങ്ങൾ ...കാരണം പറ്റിയാൽ ഇന്ന് കൂടി പാതിരാ വണ്ടി പിടിച്ചാൽ രാവിലെ കാത് മണ്ടുവിലെത്താം.അവിടെ റസ്റ്റ്‌ എടുത്താലും വേണ്ടില്ല ...ഡേ ടൈം സേവ് ചെയ്യാമല്ലോ ..അങ്ങിനെ വണ്ടി ഫേവലെക്കിലേക്ക് ....

 International Mountain Museum ,Pokhara

Museum ത്തിൽ വെച്ചിരിക്കുന്ന ഫോട്ടോകൾ
 Museum ത്തിൽ വെച്ചിരിക്കുന്ന ഫോട്ടോകൾ
Museum ത്തിൽ വെച്ചിരിക്കുന്ന ഫോട്ടോകൾ

GUPTHESWAR MAHADEV CAVE-POKHARA-NEPAL 8

29/04/2013 GUPTHESWAR MAHADEV CAVE-POKHARA

സേതി ഗോർജ് ,ഡേവിസ് ഫാൾ ,GUPTHESWAR CAVE എന്നിവ കണ്ട് ഉച്ച ഭക്ഷണം കഴിച്ച് 2 മണിക്ക് വണ്ടിയിൽ തിരിച്ചെത്താനാണ് ടാക്സിക്കാരൻ പറഞ്ഞിരിക്കുന്നത് .അത് കൊണ്ട് വേഗം തന്നെ GUPTHESWAR CAVE ലേക്ക് നടന്നു . മനോഹരമായ ഒരു ഗാർഡ നിലൂടെ പടികൾ ഇറങ്ങിയാണ്‌ ഗുഹക്കുള്ളിലേക്ക് കടക്കുന്നത്‌.
GUPTHESWAR CAVE നു രണ്ടു  ഭാഗങ്ങൾ ഉണ്ട്.ഒന്നാമത്തേത് ഉള്ളിലെ ശിവക്ഷേത്രം വരെയാണ്.
അവിടെ നിന്നാണ് ഗുഹയുടെ രണ്ടാം ഭാഗം തുടങ്ങുന്നത് .അങ്ങോട്ട്‌ കടക്കാൻ  പാസ് എടുക്കണം .അമ്പലത്തിനടുത്തു നിന്നും കുത്തനെ പടികൾ ഇറങ്ങി ചെല്ലുമ്പോൾ മറ്റൊരു അത്ഭുത ലോകത്തേക്ക് കടന്നത്‌ പോലെ. ഉള്ളിൽ  കടന്നു കഴിഞ്ഞപ്പോൾ വലിയ വിശാലമായ ഗുഹയാണ് GUPTHESWAR CAVE.കുറെയേറെ ദൂരം നടന്നു കഴിഞ്ഞപ്പോൾ ദൂരെ വെളിച്ചത്തിന്റെയും നിഴലിന്റെയും മായക്കാഴ്ചകൾ കണ്ടു തുടങ്ങി.ഗുഹക്കുള്ളിൽ നിന്നും ഡേവിസ് വെള്ളച്ചാട്ടത്തിന്റെ അതി മനോഹരമായ കാഴ്ച ..എന്റെ കാമറയിൽ അത് പതിയില്ല .ഇരുളും വെളിച്ചവും വെള്ളച്ചാട്ടത്തിൽ നിന്നു പരക്കുന്ന ജലകണങ്ങളുടെ തിളക്കവും ....ഒരു മായിക ലോകത്തെത്തിയതു പോലെ.

 വിനായകനെ തൊഴുത്‌ ഗുഹക്കുള്ളിലേക്ക്
 ഗുഹക്കുള്ളിലേക്ക്
 ഗുഹക്കുള്ളിലേക്ക്
 ഗുഹക്കുള്ളിലേക്ക്
 ആ കാണുന്നതാണ് ഡേവിസ് വെള്ളച്ചാട്ടം
ഡേവിസ് വെള്ളച്ചാട്ടം- GUPTHESWAR CAVE ൽ നിന്നുള്ള കാഴ്ച

SETHI RIVER GORGE -POKARA-NEPAL 7

29/04/2013 SETHI RIVER GORGE -POKARA

ഡേവിസ് ഫാളിന് സമീപം ഒരു TUNNEL സേതിനദി സൃഷ്ടിച്ചിരിക്കുന്നു .ഏതാണ്ട് 500 അടി ദൂരം 100 അടി ആഴത്തിൽ നദി ഒഴുകിയെത്തി ഭൂമിയിൽ വലിയ വിടവുകൾ സൃഷ്ടിച്ചിരിക്കുന്ന കാഴ്ച കൌതുകകരമാണ് .
സമീപം തന്നെ സർക്കാർ നിര്മിച്ച ഒരു ടണലും പാലവുമുണ്ട് .ഈ പാലത്തിൽ നിന്ന് സേതി ഗോർജ് നമുക്ക് കാണാൻ കഴിയും.എന്റെ  സാദാ  സോണി കാമറയിൽ അങ്ങ് താഴെയുള്ള സേതി ഗോർജ് വേണ്ട രീതിയിൽ പതിഞ്ഞില്ല.





 പാര്ക്കിലെ നേപ്പാളി ശൈലിയിലുള്ള കെട്ടിടം

DEVI'S FALL POKHARA-NEPAL 6

29/04/2013 DEVI'S FALL-POKHARA

സേതിനദിയിലെ വെള്ള ച്ചാട്ട മാണ്‌ ദേവിസ് ഫാൽ ..പല തട്ടു കളിലായി ചിലപ്പോഴൊക്കെ ഭൂമിക്കടി യിലൂടെ സേതി നദി ഒഴുകുന്നു .പാതാളെ ചോന്ഗോ എന്നാണ് നേപ്പാളി ഭാഷയിൽ  ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നത്. GUPTHESWAR CAVES ലൂടെ ഈ വെള്ളച്ചാട്ടം കടന്നു പോകുന്നു.ഡേവിസ് ഫാളിന് സമീപം ഒരു പാര്ക്ക് നിര്മിച്ചിട്ടുണ്ട് .100 അടി ആഴത്തിൽ 500 അടിയോളം ദൂരം സേതി നദി ഇവിടെ ഭൂമിക്കടി യിലൂടെ ഒഴുകുന്നു .സേതി  എന്നാൽ വെളുപ്പ്‌ എന്നാണ് നേപ്പാളി ഭാഷയിൽ അർത്ഥം .ശരിക്കും വെളുത്ത നദി തന്നെയാണ് സേതി.
  സേതിനദിയിൽ വെള്ളം കുറവായിരുന്നതിനാൽ ഡേവിസ്  ഫാളിന്റെ സൌന്ദര്യം ശരിക്കും കാണാൻ കഴിഞ്ഞില്ല എന്ന വിഷമം തൊട്ടടുത്ത GUPTHESWAR CAVES ൽ എത്തിയപ്പോൾ മാറി .