Saturday 1 January 2011

towards thunganath

തുംഗനാഥിലേക്ക് നീളുന്ന നടപ്പാത ..ഏതാണ്ട് നാലര കിലോ മീറ്റര്‍ ദൂര മുണ്ട് ചോപ്ട എന്നസ്ഥലത്തു നിന്നും തുംഗനാഥിലേക്ക് .രാജന്‍ കാക്കനാടന്‍ എഴുതിയത് പോലെ ഇഴഞ്ഞു തന്നെയാണ് തുംഗനാഥില്‍ എത്തി ചേര്‍ന്നത്‌ .ഈ ദൂരമത്രയും വ്യത്യസ്തമായ കാഴ്ചകള്‍ തന്നെയായിരുന്നു. ആദ്യത്തെ ഒരു കിലോ മീറ്റര്‍ ദൂരം ഭാരതത്തിലെ ഒരു ചെറിയ സ്വിറ്റ്സര്‍ലന്‍ഡ് തന്നെ...പിന്നീട് മൊട്ടക്കുന്നുകളും മഞ്ഞില്‍ മൂടിയ നടപ്പാതയും..ഏതാണ്ട് ഇരുപതു അടി മാത്രമേ നമുക്ക് മുന്നോട്ടു കാണുവാന്‍ സാധിക്കൂ ..മഞ്ഞില്‍ മൂടിയ തുംഗ നാഥ പര്‍വതവും ചന്ദ്രശില കൊടുമുടിയും ക്ഷേത്ര ത്തിനു തൊട്ടു താഴെ എത്തിയപ്പോള്‍ മാത്രമാണ് കാണുവാന്‍ സാധിച്ചത് .പഞ്ച കേദാര ങ്ങളില്‍ ഏറ്റവും ഉയരത്തിലുള്ള ക്ഷേത്രമാണ് തുംഗ നാഥ്‌ .

KEDARNATH


കേദാരനാഥിലേക്കുള്ള യാത്രക്കിടയില്‍ ചപ്പാത്തിയും സബ്ജിയും തണുപ്പകറ്റാന്‍ ചൂടു ചായയും ...ഞാനും എന്റെ സഹയാത്രികനായ വിഷ്ണുവും