Sunday 30 March 2014

POKHARA-NEPAL 2

29/04/2013 Pokhara

പോഖാര-
അമ്മാവനും  അമ്മായിയും കൂടി അമ്മായീടെ അനിയത്തി ഉക്രെ ടെ കല്യാണത്തിനു പോയ പോക്ര  തന്നെ...

അതി രാവിലെ തന്നെ ബസ്‌ പോഖാരയിൽ എത്തി.സ്റ്റാൻഡിൽ റൂം ഹോട്ടൽ എജെന്ടുമാർ തിരക്ക് കൂട്ടുന്നു.ഞങ്ങളെയും പിടിച്ചു.ഒരു പയ്യൻ 600 രൂപയ്ക്ക് ഫേവ ലേക്കിനു അടുത്ത് ഹോം സ് റ്റേ തരാമെന്നു പറഞ്ഞ് വിസിറ്റിംഗ് കാര്ഡും നീട്ടി  നില്പാണ്.3 കി മി മാത്രമാണ്  സ്റ്റാൻഡിൽ നിന്നും ദൂരം..അല്പം പേശി നോക്കി.രക്ഷയില്ല ..പിന്നെ അത് നേപ്പാളി രൂപയിൽ ആക്കി എന്ന് മാത്രം .ഏതാണ്ട് 400 INR .അടുത്ത നടപടി ആയിരുന്നു ക്രൂരം ..നമ്മൾ ടാക്സി വിളിക്കണം റൂമിലേക്ക്‌ പോകണമെങ്കിൽ ..ആകെ ബസ്സിൽ  ഇരുന്നു നടുവിന്റെ എടപാട് തീര്ന്നു നിൽക്കു കയാണ്.അൽപ നേരം റസ്റ്റ്‌  എടുത്തില്ലെങ്കിൽ ഒന്നിനും കൊള്ളാത്ത പരുവമാകും .അത് കൊണ്ട് അങ്ങിനെയെങ്കിൽ അങ്ങിനെ ഓട്ടോ വിളിക്കാം എന്ന് പറഞ്ഞു.അപ്പോഴാണ് അടുത്ത മറുപടി സർ,ഇവിടെ ഓട്ടോ ഇല്ല ..ടാക്സി വിളിക്കേണ്ടി വരും..അവൻ പറഞ്ഞു നിറുത്തിയില്ല ദാ വരുന്നു ഒരു ഓട്ടോ റിക്ഷ ...പിന്നെ യാത്രാക്ഷീണം കാരണം അതെല്ലാം മറന്നേക്കൂ ...100 രൂപയ്ക്കു ടാക്സി വിളിച്ചു ഹോം സ് റ്റേയിൽ എത്തി. കൊള്ളാം ..നല്ല സെറ്റപ്പ് ...മുകളിൽ  മുറി ..താഴെ കിച്ചണ്‍ ..ഡൈനിങ്ങ്‌  ഹാൾ ..ഒരു നേപ്പാളി ചേച്ചി അടുക്കള യിൽ പാചകം ചെയ്യുന്നു. രജിസ്ട രിൽ അഡ്രസ്‌ ID  ഒക്കെ എഴുതി റൂമില കടന്നു...ബാൽ കണി യിൽ നിന്നാൽ അതിമനോഹര കാഴ്ചകൾ...ചുറ്റു പാടും വലിയ മലനിരകൾ മഞ്ഞി ൽ മൂടി നില്ക്കുന്നു ...പ്രകൃതി രമണീയത ...സന്തോഷമായി ...അല്പം വിശ്രമിക്കാൻ ഉചിതമായ സ്ഥലം തന്നെ കിട്ടി.
പക്ഷെ ഒരു പ്രശ്നം ....
ടോയിലെറ്റി  ൻറെ ഡോറിനു കൊളുത്തില്ല ...അടച്ചാൽ ഇരിക്കുകയും ഇല്ല .
അപ്പോൾ വിളിച്ചു.."മാനേജർ ..മാനേജർ .."
മാനേജർ വന്നു ..തലേന്ന് പിള്ളാര്‌ സെറ്റാ യിരുന്നത്രേ താമസം ...പിന്നെ കുറെ സോറി കേട്ട് എല്ലാം വരവ് വച്ചു .അത് കൊണ്ട് ഒരു ഗുണമുണ്ടായി ...ഒരാൽ  ടോയിലെറ്റിൽ കയറുമ്പോൾ മറ്റെയാൾ ടെറസ്സിൽ പ്രകൃതി ഭംഗി കാണും.(ആ  പ്രകൃതി ഭംഗികൽ 2 ഫോട്ടോയാക്കി താഴെ കൊടുത്തിട്ടുണ്ട്‌ ..അതി ൽ  ഒരു മല മുകളിൽ വേൾഡ്‌  പീസ്‌  പഗോഡ  കാണാം )

.2-3  ചായ കുടിച്ച്ചു .9 മണിക്ക് തവ  റൊട്ടിയും ബീൻസ് കറി യും കഴിച്ചു..ഇതിനോടകം തന്നെ മാനേജരെ വിളിച്ച് പോക്കാരയിൽ  കറങ്ങുന്നതിനു ടാക്സീ യും ഏർപ്പാടാക്കിയിരുന്നു ..9.30 ന്  ടാക്സി ക്കാരൻ വന്നു.നമ്മൾ മുന്കൂട്ടി തയ്യാറാക്കിയ യാത്ര  കുറിപ്പടി ഡ്രൈവറെ കാണിച്ചു..എല്ലാം ഓക്കെ ..ഒരു ദമ്പതിമാർ കൂടെ ഞങ്ങളോടൊപ്പം പോഖാര  കാണാൻ വരുന്നുണ്ട് ..അങ്ങിനെ പോക്കാര  അല്ല പോക്രയിൽ ...ആദ്യം അന്ന പൂർണ്ണ VIE POINT ലേക്ക്. പോക്കാരയിൽ വന്നത് തന്നെ മച്ച പുച്ചാരെ , അന്ന പൂർണ്ണ 1 ,2 ,3 കൊടു മുടികൾ ദൂരെ നിന്നൊന്നു കാണാനാണ് .
 താഴെ പോക്കാര താഴ്‌വര ..ദൂരെ കാണുന്നത് മച്ചപുച്ചാരെ കൊടുമുടിയും (Fish Tail Peak -22,943 ft) അന്ന പൂർണ്ണ 1,2 കൊടുമുടികളുമാണ് (26,545 ft)







No comments:

Post a Comment