Monday 31 March 2014

KATHMANDU-LAND OF LIVING GODDESS-NEPAL 11

30/04/2013 KATHMANDU-BOUDHANATH STHUPA 


പുലര്ച്ചെ ബസ്‌ കാത് മണ്ടു സ്റ്റാന്ടിലെത്തി. ചെറിയ ഒച്ചയും ബഹളവും കേട്ടാണ് ഉറക്കമെണീററത്‌ .കുറച്ചു പേരൊക്കെ ഇറങ്ങി .കുറേപ്പേർ ബസ്സിൽ തന്നെ വീണ്ടും കിടന്നുറങ്ങുന്നു.ഞാൻ പതിയെ പുറത്തിറങ്ങി.
അപ്പോളാണ് മനസ്സിലായതു് ..ഇത് സിറ്റിയുടെ ഏതോ മൂലയാണ്.ഇവിടെങ്ങും ആരും എണീറ്റിട്ടുപോലുമില്ല .ഇനിയിപ്പോൾ പുലര്കാലം ആയതുകൊണ്ടാണോ അതോ ഇത് സ്റ്റാന്ടിന്റെ ഏതെങ്കിലും ഒഴിഞ്ഞ സ്ഥലമാണോ ?എന്തായാലും പുറത്തിറങ്ങി നോക്കാമെന്ന് കരുതി ബാഗും തൂക്കി ഞങ്ങൾ പുറത്തേക്കുള്ള വഴിയെ നടന്നു.അപ്പോൾ സ്റ്റാന്ടിന്റെ ഉള്ളിൽ നിന്നും ഒരു കാര് വരുന്നത് കണ്ട് കൈ കാണിച്ചു.ഏതായാലും കാര് നിറുത്തി .അറിയാവുന്ന ഹിന്ദിയിൽ ഹോട്ടൽ എവിടാന്നു ചോദിച്ചപ്പോ തമിൾ അറിയമോന്നു തിരിച്ചു ചോദിക്കുന്നു ..ഏയ്‌ തമിൾ അറിയില്ലെന്നു ഞാൻ പറയുമ്പോൾ അനിയൻ ചാടിപ്പറഞ്ഞു അതു സ്ഥല പ്പേരാണ് ...ഏതായാലും അറിയില്ലെന്ന് പറഞ്ഞത് കൊണ്ട് കുറെ ബാഗും ഒരാളും ഉള്ള വണ്ടിയിൽ ഞങ്ങളോടും കയറിക്കോളാൻ പറഞ്ഞു. ധീരന്മാരും ക്ഷത്രിയരുമായതു  കൊണ്ട് വണ്ടിയിൽ കയറി. കുറെ കുറെ പിന്നേം കുറേ പോയി ഇടവഴികളിലൂടെ ഒക്കെ പോയി ഒരിടത്തു ചെന്നപ്പോൾ തമേൽ ഇറങ്ങിക്കോ എന്ന് പറഞ്ഞു.ഹോട്ടൽ ഹോട്ടൽ എന്നൊക്കെ പറഞ്ഞിട്ട് മറുപടിയൊന്നും കിട്ടിയില്ല..അവിടേം ഇവിടേം കൈ  ചൂണ്ടിക്കാണിച്ചു തന്നു.ഒരു മനുഷ്യൻ പോലും ആ റോഡിലില്ല ..ഹോട്ടലിന്റെ ബോർഡുകൾ കാണാനുണ്ട് ..എല്ലാം അടച്ചിട്ടിരിക്കുന്നു.ഇനി നേപ്പാളി ഹർത്താൽ  വല്ലതുമാണോ.  നേരം പുലരാതെ ഈ ഡോറൊന്നും തുറക്കില്ലാ എന്ന് മനസ്സിലായി ..എന്നിട്ടും ബാഗും തൂക്കി ഏതോ ഒരു വഴിയില കയറിയപ്പോൾ ഒരു സൈക്കിൾ റിക്ഷ കിടക്കുന്നു.
റിക്ഷാക്കാരനെ വിളിച്ചെ ഴുന്നേ ൽപിച്ചു ഹോട്ടലു  തിരക്കി.പുള്ളിയും പറഞ്ഞു ഏതെങ്കിലും വാതിലിൽ മുട്ടാൻ..ഇങ്ങിനെ നിൽകുമ്പോൾ കക്ഷത്തിൽ മാഗസിനും  വെച്ചൊരു ചേട്ടൻ വരുന്നു.ഹോട്ടലാണോ തിരക്കുന്നതെന്നു  ചോദിച്ചു.അതെയെന്നു പറയണ്ട താമസം "ആവോ "എന്നു  പറഞ്ഞു അയാൾ നടന്നു.ഞങ്ങൾ  പിന്നാലെയും. 20 മീറ്റർ അപ്പുറത്ത് ഹോട്ടലുമുണ്ട് ..അത് തുറന്നിട്ടുമുണ്ട് ..INR 400 രൂപയ്ക്ക് ഡബിൾ  റൂം എടുത്തു..ഒരു മിനി ഉറക്കം..ബാക്കിയൊക്കെ പിന്നെ...നടു നിവര്ത്തി ക്കഴിഞ്ഞേ മറ്റെന്തുമുള്ളു...
ഏതാണ്ട് 9 മണിയോട് കൂടി എഴുന്നേറ്റു റെഡി ആയി . സിറ്റിക്കുള്ളിലെ സ്ഥലങ്ങളെല്ലാം ഇന്ന് കവർ  ചെയ്യണം. Durbar Square ൽ  വൈകിട്ട് എത്തുന്ന രീതിയിൽ മാരുതി 800 റ്റാക്സിയും ഹോട്ടലിൽ നിന്നും ഏർപ്പാടാക്കി  തന്നു.  ബഡ് ജറ്റിനു പറ്റുന്ന സെറ്റപ്പ് ..പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് സാരഥിയുടെ കൈയിൽ കൊടുത്ത് വണ്ടി വിടടെ എന്ന് പറഞ്ഞു. ...ബൌധനാഥ സ്തൂപതിലേക്കാണ് രാവിലെ ....പിന്നങ്ങോട്ട് ബുദ്ധ നീല കണ്ട , Swyambhunath Stupa , ജീവിക്കുന്ന ദേവതയുടെ കുമാരി ഘർ ,പിന്നെ Durbar Square...

BOUDHANATH STHUPA

നേപ്പാളിൽ ബൌദ്ധൻമാർ പണിത ഏറ്റവും പഴയതും വലുതുമായ നിർമ്മിതി യാണ് ബൌദ്ധനാഥസ്തൂപം.എല്ലാ വര്ഷവും പതിനായിരക്കണക്കിന് ടിബറ്റൻ ബുദ്ധമതക്കാർ ഇവിടെ എത്തുന്നു.എ ഡി അഞ്ചാം നൂറ്റാണ്ടിലാണ് ഇതിന്റെ നിര്മ്മാണമെന്നു കരുതുന്നു.മൂന്ന് ലവലുകളിൽ ഏതാണ്ട് 36 മീറ്റർ ഉയരമുണ്ട് സ്തൂപത്തിന് .

നല്ല തിരക്കുള്ള കവലയിൽ വണ്ടി നിറുത്തി പാര്ക്ക് ചെയ്യുന്ന സ്ഥലവും തിരിച്ച് എത്തേണ്ട സമയവും മനസ്സിലാക്കി കവാടം  കടന്നു.ഗംഭീരമായി സ്തൂപം ഉയർന്നു നിൽക്കുന്നു.സ്തൂപത്തിന്റെ മറു വശത്ത് കര കൌശലസാധനങ്ങളും മറ്റും വില്ക്കുന്ന കടകളാണ് കൂടുതലും ..മതസംബന്ധിയായ ഓഫീസുകളും ആ ലൈനിൽ ഉണ്ട് ..ചുരുക്കം ഭക്ഷണ ശാലകളും ... 
ബഹു വർണ്ണത്തിലുള്ള തോരണ ങ്ങൽ പോലെ കൊടികൾ സ്തൂപത്തിന്റെ മുകളില നിന്നും താഴേക്കു പാറിക്കളിക്കുന്നു.നടപ്പു വഴിയിൽ പ്രാവുകൾ ..അങ്ങിനെ സ്തൂ പത്തിന് ചുറ്റി നടന്നു വരുമ്പോൾ ഇടതു വശത്തൊരു കെട്ടിടത്തിലേക്ക് മറ്റു ചില സന്ദർശകർ കയറിപ്പോകുന്നു. ഒരു ബുദ്ധമതആരാധനാലയ മായിരുന്നു അത് ..Prayer wheel ഉം അത്തരം മുറികളും ഉള്ള ആ കെട്ടിടത്തിന്റെ മുകളില ഒരു view  point ഉണ്ട്.അവിടെ നിന്നാൽ സ്തൂപം കുറച്ചു കൂടി അടുത്ത് നന്നായി കാണാം പിന്നെ ഫോട്ടോയും എടുക്കാം ..വിദേശി ടൂറിസ്റ്റുകളുടെ ഒരു സംഘം അവരുടെ ഗൈഡിനൊപ്പം വിവിധ പോസു കളിൽ ഫോട്ടോ എടുക്കുന്നതു കണ്ട്  കുറച്ചു നേരം നിന്നു. പിന്നെ ഞങ്ങ ളും  ഫോട്ടോയെടുത്ത് താഴെയിറങ്ങി ..കുറച്ചു നേരം കൂടി (അനുവദിക്കപ്പെട്ട സമയം ) നിന്ന് വണ്ടിക്കടുത്തെത്തി.അടുത്തത് ബുദ്ധ നീല കണ്ട ..

 











No comments:

Post a Comment