Sunday 30 March 2014

Katmandu-Pashupathinath Temple -NEPAL 1

2013 ഏപ്രിൽ 28    നേപ്പാൾ - കാട്മണ്ടു - പശുപതി നാഥക്ഷേത്രം
               2013
ഏപ്രിൽ 28 നു രാവിലെ ന്യൂഡൽഹി ഇന്റർ നാഷണൽ എയർപോർട്ടിൽ നിന്നും സ്പൈസ് ജെറ്റ് ഫ്ലൈറ്റിൽ അനിയനോടൊപ്പം കാട്മണ്ടു ത്രിഭുവൻ ഇന്റർ നാഷണൽ എയർപോർട്ടിലിറങ്ങി   ..
       കൈയിൽ അവധി ദിവസങ്ങൾ  കുറവായതിനാൽ റെസ്റ്റ് എടുക്കാനോ റൂം തിരയാനോ പോകുന്നതിനു മുൻപേ പശുപതിനാഥിലേക്കു പോകുവാൻ തീരുമാനിച്ചു . എയർപോർട്ടിന്  പുറത്തിറങ്ങി ഓമ്നി ടാക്സിയിൽ അമ്പലത്തിലെത്തി .രാവിലെ 10.55 നു  പശുപതിനാഥിലെത്തി. രാജ്യത്തിന്റെ ദേവതാ സ്ഥാനമാണ് നേപ്പാളിൽ പശുപതിനാഥന്.. എല്ലാ തീർഥാടന കേന്ദ്രങ്ങളെയും പോലെ പൂജാസാമഗ്രികളും മാലകളും അർച്ചനയ്ക്ക് തട്ടങ്ങളും വില്ക്കുന്ന കടകളുടെ നീണ്ട നിര കടന്ന് സമുച്ചയത്തിനുള്ളിൽ ഷൂസും ബാഗും ക്ലോക്ക്  റൂമിൽ  ഏല്പിച്ചു.
      ബാഗ്മതി  നദിയുടെ തീരത്താണ് യുനെസ്കോ വേൾഡ് ഹെരിറ്റെജ് സൈറ്റ് ആയി പ്രഖ്യാപിച്ച പശുപതിനാഥ ക്ഷേത്രം സ്ഥിതി  ചെയ്യുന്നത് . നീരൊഴുക്കു കുറഞ്ഞ ചെറിയ പുഴയാണ് ബാഗ്മതി . രാമേശ്വരവും കാശിയും കേദാറും സോമനാഥും ഉൾപ്പെടെയുള്ള ഇന്ത്യയിലെ 12 ജ്യോതിർലിംഗങ്ങളുടെ ശിരസ്സായി ഇവിടുത്തെ ജ്യോതിർലിംഗം വിശ്വസിക്കപ്പെടുന്നു. നേപ്പാളിലെ പരമ്പരാഗത നിർമ്മാണ രീതിയായ പഗോഡ ശൈലിയിലാണ്  പ്രധാന ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് . 264 ഹെക്ടർ സ്ഥലത്ത് 518 വലുതും ചെറുതുമായ ക്ഷേത്രങ്ങളുടെ സമുച്ചയമാണ് പശുപതിനാഥ്  . 23 മീറ്റർ ഉയരമുള്ള രണ്ടു തട്ടായി നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിനു നാല് വാതിലുകൾ ഉണ്ട് . ഇന്ത്യയിൽ നിന്നും കർണാടകത്തിലെ ഭട്ടുമാരാണ് ഇവിടെ  പ്രധാന പൂജാരിമാർ . ശ്രിന്ഗേരി മഠത്തിൽ നിന്നും ഋഗ്വേദവും കാശിയിൽ നിന്നും പാശുപത യോഗവും  സാമ വേദവും ശിവ ആഗമങ്ങളും മറ്റും ഹരിദ്വാറിൽ നിന്നും പഠിച്ചവരെയാണ് പശുപതിനാഥിലെ  രാജഗുരു  പൂജാരിയായി നിയമിക്കുന്നത് ..ആദിശങ്കരാചാര്യരാണ് കീഴ്വഴക്കം കൊണ്ട് വന്നതത്രെ ..
   അമ്പലത്തിനു പിന്നിലെ ഘട്ടുകളിൽ' മരണാനന്തരച്ചടങ്ങുകളും എരിയുന്ന  ചിതകളും ...എവിടെ നോക്കിയാലും ബാബാമാർ ..പശുപതി നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ബാഗ് മതിക്കു കുറുകെ പാലം കടന്ന് ഘാട്ടുകളിലേക്ക് ..അവിടെ നിന്നും തട്ടു തട്ടായി ഗാലറി  പോലെ തോന്നിക്കുന്ന പാർക്കിലേക്ക് .. വനാന്തരീക്ഷ ത്തിലുള്ള പ്രദേശമാണ് പാർക്ക്‌ ..ഉണ്ണിക്കുട്ടനും അകൊസേട്ടനും പിന്നെ  അരഞ്ഞാണത്തിൽ നിന്ന് പിടിവിടാൻ  വേണ്ടിചെക്ക് ‘ അഴിച്ച അപ്പുക്കുട്ടനും നടന്ന വഴികളിലൂടെ ...ഗൈഡ്  വേണോ എന്ന് ചോദിച്ചു പിറകേ കൂടുന്ന കൌമാരം വിടാത്ത പെണ്കുട്ടികളും  ഭിക്ഷാംദേഹികളായ ബാബാമാരും കച്ചവടക്കാരെയും നടവഴികളിൽ കാണാം...കുറെ നേരം പാർക്കിലൂടെ  നടന്ന്  ഒരു ചായയും കുടിച്ച് ഗാലറി പോലെ തോന്നിയ temple view point  തിരികെ എത്തി ..
        സന്ധ്യ ആയി തുടങ്ങി. പോക്കാറയിലേക്ക് രാത്രി വണ്ടി കിട്ടുമോ എന്ന് നോക്കണം... ആകെ 2-3 ദിവസമേ നേപ്പാൾ യാത്രക്ക് ലഭിച്ചിട്ടുള്ളൂ. പശുപതി നാഥ ക്ഷേത്രവും ബാഗ്മതിയും ഘട്ടുകളും കണ്ട് കുറെ നേരം കൂടി അങ്ങിനെ ഇരുന്നു..
 സമുച്ചയത്തിനു പുറത്തിറങ്ങി ഓമ്നി ടാക്സി യിൽ റിംഗ് റോഡ്വഴി ബസ്സ്റ്റാന്റിലേക്ക് ..റ്റാക്സിക്കാരൻ ഒരു ബസ്ബുക്കിംഗ് ഓഫീസിൽ കൊണ്ടുപോയി ഞങ്ങളെ അടിമ വച്ചു ...തിരക്കിയപ്പോൾ  ലാസ്റ്റ് ബസ് കിടക്കുന്നതാണ് ..ഇനി പോക്കാരയിലക്ക് വേറെ ബസ്ഇല്ല ..പതിയെ പുറത്തിറങ്ങി അടുത്ത് കണ്ട പെട്ടിക്കടയിൽ ചോദിച്ചപ്പോൾ ബസ്സ്റ്റാന്റ് കുറച്ചു കൂടി മുന്നിലാണെന്നും രാത്രി ബസ്കിട്ടാൻ സാധ്യതയുണ്ടെന്നും അറിഞ്ഞു. അപ്പോൾ പിന്നേ നേരെ ബസ്സ്റ്റാന്റ്പിടിക്കുക തന്നെ ബുദ്ധി ...അവിടെയും കേട്ടു ."ലാസ്റ്റ് ബസ് കിടക്കുന്നതാണ് ..ഇനി പോക്കാരയിലക്ക് വേറെ ബസ്ഇല്ല" . ഏതായാലും  ലാസ്റ്റ് ബസ്പിടിക്കാൻ തീരുമാനിച്ചു. നേപ്പാളി  റുപ്പീ 360 രൂപാ വീതം കൊടുത്തപ്പോൾ ടിക്കറ്റും മുൻപിൽ തന്നെ 2 സീറ്റും കിട്ടി.പുഷ് ബാക്ക് ,സെമിഡീലക്സ് ..അങ്ങിനെ എന്തൊക്കെയോ ബസ്സിനു മുന്നില് എഴുതിയിട്ടുണ്ട് . സുഖം ..സുഖകരം ...ബസ്സിന്റെ നടുക്ക് നടക്കാവുന്ന ഭാഗത്ത്മുഴുവൻ ചാക്കുകൾ അടുക്കിയിരിക്കുന്നു.
      5 മിനുട്ട് കഴിഞ്ഞില്ല കുറെ കമ്പികൾ കൂടി കൊണ്ടുവന്നു ബസ്സിന്റെ നടുക്കിട്ടു.. നോക്കിയിരുന്നില്ലെങ്കിൽ കാലു പോയേനെ ...ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ ബസ്സ്സ്റ്റാന്റിനു പുറത്തേക്കു  നീങ്ങി .15 മിനുട്ട്  യാത്രക്ക് ശേഷം വീണ്ടും മറ്റൊരു അര മണിക്കൂർ കൂടി നിറുത്തിയിട്ടു. അപ്പോൾ ആണ്  നേപ്പാളി ലോക്കൽ ഡാൻസ് ബാർ കാണുന്നത്. ബസ്സ്നിറുത്തിയതിനു സൈഡിൽ  2-3 ഇറച്ചിക്കടകൾ ..താഴത്തെ നിലയിൽ ബാറും .

    വീണ്ടും ബസ്യാത്ര തുടങ്ങി ...ഭക്ഷണം കഴിച്ചിട്ടില്ല.ഇടക്ക് എവിടെയെങ്കിലും വണ്ടി നിർത്തുമായിരിക്കും..45  മിനിറ്റ് യാത്ര കഴിഞ്ഞപ്പോൾ വീണ്ടും വണ്ടി നിറുത്തി .ചെക്ക്പോസ്റ്റ്ആണെന്ന് കണ്ടക്ടറുടെ സംസാരം കേട്ടപ്പോൾ മനസ്സിലായി. ഏതായാലും നിറുത്തി ..ഒന്ന് മൂത്രം ഒഴിച്ചിട്ടേ  മുമ്പോട്ടുള്ളൂ ..കണ്ടക്ടറോട് ചോദിച്ചിട്ട് അല്പം മാറി കാര്യം സാധിച്ചു..മറ്റൊരു വണ്ടിയുടെ ലൈറ്റ് അടിച്ചപ്പോളാണ് ഒരു കൊക്കയുടെ സൈഡ് ആയിരുന്നു അതെന്നു മനസ്സിലായത്‌...ചെക്ക്  പോസ്റ്റിനടുത്തു ഒരു നേപ്പാളി  ചേച്ചിയുടെ അടുത്ത് നിന്നും ഒരു  കൂട് ബിസ്കൂട്ട് വാങ്ങി..അതാണ്ഇന്നത്തെ ഡിന്നർ ...വീണ്ടും വണ്ടി വളഞ്ഞു പുളഞ്ഞു കയറ്റം കയറി യാത്ര ആരംഭിച്ചു.പാതി രാത്രി യിൽ എവിടൊക്കെയോ വണ്ടി നിറുത്തി .. എല്ലാ സ്ഥലങ്ങളിലെ കടകളിലും ചേച്ചിമാർ ഭക്ഷണവും മദ്യവും ആവോളം കഴിക്കുവാൻ യാത്രക്കാരെ ക്ഷണിക്കുന്നു ...ഉറക്കപ്പിച്ചിൽ കുറെ സ്ഥലങ്ങളൊക്കെ കണ്ടു. ഭക്ഷണം കഴിക്കാൻ മുന്ഗ്ലിങ്ങിൽ ബസ്നിറുത്തിയിരുന്നു.കാത് മണ്ടു - പോക്കാര റൂട്ടിൽ വാഹനങ്ങൾ  നിറുത്തുന്ന പ്രധാന സ്ഥലമാണ് മുന്ഗ്ലിംഗ് (Mungling )..കാത് മണ്ടു - പോക്കാര ഏതാണ്ട് 175 കി മി ദൂരമുണ്ട് ..

പശുപതി നാഥ ക്ഷേത്രം-ബാഗ് മതിക്കു മറു കരയിൽ നിന്നുള്ള ദൃശ്യം

പശുപതി നാഥ ക്ഷേത്രം-ഒരൊന്നൊന്നര അടി പൊക്കമുള്ള സ്റ്റെപ്പുകളാണ് ...

പശുപതി നാഥ ക്ഷേത്രം-കവാടത്തിൽ
പശുപതി നാഥ ക്ഷേത്രം- സമുച്ചയത്തിലെ കെട്ടിടങ്ങൾ

ഇതാണ് പുണ്യ നദി യായ ബാഗ്‌ മതി ..ചിത എരിയുന്നതും സംസ്കാര ചടങ്ങുകൾ നടക്കുന്നതും കാണാം .




താഴെ കാണുന്ന  ചാക്ക് കെട്ട് എന്റെ കാലിന്റെ സൈഡിൽ ഇരുന്നതാണ് .പിറകിലെ സീറ്റിൽ  ഒരു കൊച്ചു യാത്രക്കാരൻ ഇരിക്കുന്ന ഇരിപ്പ് കണ്ടോ?



No comments:

Post a Comment