Monday 31 March 2014

BAT CAVE POKHARA NEPAL 5

29/04/2013 BAT CAVE POKHARA

മഹേന്ദ്ര കേവിൽ  നിന്നും വളരെ അടുത്ത് തന്നെയാണ് ബാറ്റ് കേവ് .ഏതാണ്ട് 300 മീറ്റർ ദൂരം .ഒറ്റപ്പെട്ട സ്ഥലം .മഹേന്ദ്രകേവിലേതു പോലെ  വിശാലമായ ഗുഹാകവാടമല്ല ബാറ്റ് കേവിൽ .കടവാവലുകളുടെ ആവാസസ്ഥലമായതിനാലാണ് ബാറ്റ് കേവ് എന്ന് ഈ ഗുഹ അറിയപ്പെടുന്നത്.മറ്റു ഗുഹ കളുടെ പോലെ ദൂരമോ വിസ്തീര് ണ മോ ബാറ്റ് കെവിനില്ല .പക്ഷെ ഭയപ്പെടുത്തുന്ന ഇരുട്ടും വാവലുകളുടെ ശബ്ദവും ...ഇടുങ്ങിയ കവാടത്തിലൂടെ അകത്തു കടന്നാൽ കുറ്റാക്കൂറ്റിരുട്ടാണ് .പാറക്കെട്ടുകളുടെ ഇടയിലൂടെ നടന്നു നീങ്ങി ..മറ്റൊരു പാറപ്പുറത്തു കയറി ഇടുങ്ങിയ പാറകളിൽ തപ്പിപ്പിടിച്ചു കയറിയാൽ പുറത്തേക്കുള്ള വഴി കാണാം ...കുറച്ചു റിസ്ക്‌ കൂടുതലുള്ളതിനാൽ കൂടുതൽ പേരും വന്ന വഴിയെ തന്നെ മടങ്ങിപ്പോകുകയാണ് .പുറത്തേക്കുള്ള വഴിയിൽ ഗുഹ തൊട്ടു താഴത്തെ തട്ട് വരെ ഞങ്ങൾ കയറിച്ചെന്നു ..അവിടെ നിന്ന് മുകളിലേക്ക് തെന്നുന്നതിനാൽ കയറാൻ പറ്റിയില്ല .മഹേന്ദ്ര കേവും ബാറ്റ് കേവും കാഴ്ച്ചയുടെ പുത്തൻ അനുഭവങ്ങൾ തന്നെ ആയിരുന്നു.
 ബാറ്റ് കേവ്
 ബാറ്റ് കേവ്
 ബാറ്റ് കേവ്
 ബാറ്റ് കേവ്
 ബാറ്റ് കേവ്
 ബാറ്റ് കേവ്
 ബാറ്റ് കേവ്
 ബാറ്റ് കേവ്
 ബാറ്റ് കേവ്-പുറത്തേക്കുള്ള വഴി 

No comments:

Post a Comment