Monday 31 March 2014

FEWA LAKE- POKHARA-NEPAL 10

29/04/2013 FEWA LAKE- POKHARA


 മഴ ചെറിയ തടസ്സം ഉണ്ടാക്കിയെങ്കിലും പെട്ടെന്ന് തന്നെ തോര്ന്നു .ടാക്സി ചേട്ടന് താങ്ക്സും ടിപ്സും നല്കി ലേക്കിനു സമീപം ഇറങ്ങി..മഴയായിരുന്നതിനാൽ ലേക്കിൽ ജനം കുറവായിരുന്നു.ഒരുവിധം തണുപ്പുണ്ടായിരുന്നു .പെട്ടെന്നു പെയ്ത മഴ കാരണം ഫേവ തടാകത്തിൽ നിന്നുള്ള അന്നപൂർണ്ണ കൊടുമുടിയുടെ കാഴ്ച്ച , വായിച്ചറിഞ്ഞതും കണ്ടറിഞ്ഞതും രണ്ടായിരുന്നു..മൂടൽമഞ്ഞു കാരണം അന്നപൂർണ ശരിക്കും കാണാൻ പോലും കഴിഞ്ഞില്ല.പക്ഷെ തിരക്ക് കുറഞ്ഞ ഫേവ ലേക്കിന്റെ ഭംഗി കണ്ട് ലേക്കിന്റെ തീരത്തു കൂടി നടന്നു.
നാടനും വിദേശിയുമായ ടൂറിസ്റ്റുകൾ പരിസരത്ത് കൂടി കാഴ്ച്ച കൽ  കണ്ടു നടക്കുന്നു.
ചിലർ ബോട്ടിംഗ് നടത്തുന്നു. മറ്റു ചിലർ ചൂണ്ടയിടുന്നു ..
 നേപ്പാളിലെ രണ്ടാമത്തെ വലിയ തടാകമാണ് ഫേവ ലേക്ക് .ഏറ്റവും വലുത് ബെഗ് നാസ് തടാകമാണ്‌.
അഞ്ചര കി മീ ചുറ്റളവുണ്ട് ഫേവ ലേക്കിന് .
ഫേവലേക്കിന്റെ നടുക്ക് ഒരു ഐലന്റിലാണ് താൾ ബരാഹി അമ്പലം സ്ഥിതി ചെയ്യുന്നത്.

 താൽ ബരാഹി യിലേക്ക് ബോട്ട് സര്വീസ് ഉണ്ട് . ആളുകൾ അതിൽ കയറാൻ QUEUE നിൽക്കുന്നതു കാണാം.
അവിടെ നിന്നും മുന്നോട്ടു നടന്നു .നേരം മങ്ങിത്തുടങ്ങി.തടാകക്കരയിൽ നിന്നും പോക്കാര യിലെ ടൂറിസ്റ്റ് ഏരിയായിലൂടെ തിരിച്ചു നടന്നു .ITALIAN ,GERMAN  തുടങ്ങി എല്ലാ രാജ്യങ്ങളുടെയും ഫുഡ്‌ കൊടുക്കുന്ന ടൂറിസ്റ്റ് ഹോട്ടലുകളും ഇന്റര്നെറ്റ് കഫെ കളും അന്ന പൂർണ സര്ക്യൂട്ട് മൌണ്ടനിയറിംഗ് ബുക്കിംഗ് ഓഫീസുകളും സുവനീർ ഷോപ്പുകളും ഈ ഭാഗത്തുണ്ട് . നടന്നു തന്നെ റൂമിലെത്തി കുളിയും കഴിഞ്ഞ് ചായയും കുടിച്ച് റൂം വാടക എല്ലാം സെറ്റിൽ ചെയ്തു ..പുറത്തേക്കിറങ്ങി.മാരുതി ടാക്സിയിൽ ബസ്‌ സ്റ്റാന്ടിലേക്ക് ..ഇത്തിരി കടുപ്പം കൂടിയ പരിപാടി തന്നെയാണ് അടുപ്പിച്ചു മലമടക്കുകളിലൂടെ രണ്ടു നൈറ്റ്‌ ബസ്‌ യാ തർ തുടര്ച്ചയായി ചെയ്യുന്നതെന്നറിയാം. എങ്കിലും സീറ്റു കിട്ടി സുഖമായൊന്നുറങ്ങിയാൽ രക്ഷ പെട്ടു. കൊതിച്ചത് പോലെ തന്നെ നന്നായി ഉറങ്ങി. ഇടയ്ക്ക് തൊട്ടിലിൽ എന്ന  പോലെ ആടിയാടി ...





 തടാകത്തിനു നടുക്ക് കാണുന്നതാണ് താൽ ബരാഹി ക്ഷേത്രം .
പോഖാരയുടെ ടൂറിസ്റ്റ് ഏരിയ .

2 comments: