Monday 31 March 2014

POKHARA - MAHENDRA CAVES-NEPAL 4

29 / 04 / 2013 POKHARA - MAHENDRA CAVES

ഗുഹകളുടെയും തടാകങ്ങളുടെയും നാടാണ് പൊഖാറ .മഹേന്ദ്ര കേവ്സ് ,ബാറ്റ് കേവ്സ്,ഗുപ്തേ  കേവ്സ് തുടങ്ങിയ ഗുഹകളും ഫേവ ലേക്ക് ,ബഗ് നാസ് ലേക്ക് , രൂപ താൾ  മൈദി ലേക്ക് തുടങ്ങിയ തടാകങ്ങളും പോക്കാര യുടെ ടൂറിസം ആകര്ഷ ണ ങ്ങ ളിൽ പെടുന്നു .
ഇനി ഞങ്ങൾ നേരെ മഹേന്ദ്ര കേവിലേക്കാണ് .സിറ്റിയിൽ നിന്നും 10 കി മീ അകലെ Batulechaur എന്ന സ്ഥത്താണ്  മഹേന്ദ്ര കേവ്സ് .ഏതാണ്ട് 200 മീറ്റർ നീളമുള്ള ഈ ഗുഹ ചുണ്ണാമ്പു പാറകൾക്കടിയിലാണ് .60 വര്ഷം മുന്പാണ് ഈ ഗുഹ കണ്ടെത്തിയത് .നേപ്പാൾ രാജാവ് മഹേന്ദ്ര ബടുലെച്ചർ സന്ദര്ശിച്ചതിനാലാണ് ഗുഹയ്ക്ക് മഹേന്ദ്ര കേവ്സ് എന്ന് പേര് നല്കിയത്.
ഒരു പാർക്കിനുള്ളിൽ നിന്നാണ് മഹേന്ദ്ര ഗുഹയിലേക്ക് കടക്കുന്നത്‌ .കുറെ നടകൾ ഇറങ്ങിച്ചെന്ന് വിശാലമായ ഗുഹാകവാടത്തിൽ എത്താം ..ധാരാളം ടൂറിസ്റ്റു കൽ ഗുഹയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.ഗുഹക്കുള്ളിൽ ബൾബുകൽ ഉണ്ടെങ്കിലും സൂക്ഷിച്ചു നടക്കണം .ഗുഹക്കുള്ളിൽ ഒരു സിദ്ധി വിനായക ക്ഷേത്രവും ഉണ്ട്.
 


 മഹേന്ദ്ര കേവ്സ്

 സിദ്ധി വിനായകക്ഷേത്രം 
 മഹേന്ദ്ര കേവ്സ്
 മഹേന്ദ്ര കേവ്സ്

മഹേന്ദ്ര കേവ്സ്

No comments:

Post a Comment