Tuesday 1 March 2011


ബദരീ നാഥ ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്നും മൂവായിരത്തി ഒരുനൂറ്റി മുപ്പത്തി മൂന്നു മീറ്റര്‍ഉയരത്തിലാണ് ശ്രീ ശങ്കരാചാര്യര്‍ സ്ഥാപിച്ച ക്ഷേത്രം. കാല്‍ നടയായി ഇവിടെ എത്തി മഞ്ഞുപാളികള്‍ ഒഴുകുന്ന അളക നന്ദ യില്‍ മുങ്ങിയാണ് ശങ്കരാ ചാര്യര്‍ ഇവിടുത്തെ വിഗ്രഹംകണ്ടെടുത്തത്. ഇപ്പോഴും മലയാളി നമ്പൂതിരിമാരാണ് ഇവിടെ പൂജ ചെയ്യുന്നത്.. റാവല്‍ എന്നസ്ഥാനപ്പേരോടെ... ക്ഷേത്രത്തില്‍ നാരായണനോടൊപ്പം ഗരുഡന്റെ പ്രതിഷ്ഠകൂടിയുണ്ട്..അതിനാല്‍ ബദരീ താഴ്‌വരയില്‍ സര്‍പ്പങ്ങള്‍ ഇല്ല . ഭാരതീയര്‍ ഏറ്റവും പവിത്രമായിക്കരുതുന്ന നാലു ധാമങ്ങളില്‍ ഒന്നാണ് ബദരി .മേയ് പകുതിയോടെ ക്ഷേത്രം തുറക്കുകയും ദീപാവലിക്ക് ശേഷം അടക്കുകയും ചെയ്യും. ശേഷിക്കുന്ന സമയം ഇവിടം മഞ്ഞു മൂടി പ്പോകുന്നതിനാല്‍ ജോഷിമട്ടില്‍ നാരായണന് പൂജ ചെയ്യും.

No comments:

Post a Comment