Wednesday 2 March 2011

ഇവിടെ ഈ ഗംഗാ തീരത്ത്


ഭൂമിയുടെ പൊക്കിള്‍ എന്നു വിളിക്കുന്ന പതിനായിരം വര്‍ഷം പഴക്കമുള്ള കാശിയിലൂടെ ..ഇന്ന് ലോകത്ത്നിലനില്‍ക്കുന്ന ഏറ്റവും പുരാതന നഗരം കാശിയാണ്. ലോകത്തിലെ ഏറ്റവും മികച്ച യുണിവേഴ്സിറ്റികള്‍ഉണ്ടായിരുന്ന ഒരു രാഷ്ട്രം ...ലോകത്തിലെ സമ്പത്തിന്റെ അറുപത്തി നാലു ശതമാനവും നില നിന്നിരുന്നരാഷ്ട്രം ..അത് ഭാരതമാണ്‌.. കാശിയില്‍ മരിച്ചാല്‍ മറു ജന്മങ്ങള്‍ ഇല്ല എന്നാണ് വിശ്വാസം ...ഭാരതീയരുടെഏറ്റവും പവിത്രമായ പുണ്യ നഗരം ..ഇവിടെ ഈ ഗംഗാ തീരത്ത് കൂടി നടക്കുമ്പോള്‍ എത്രയോ തലമുറകളുടെ പാരമ്പര്യം പേറുന്ന മഹത്തായ സംസ്കാരത്തിന്റെ കണ്ണി എന്ന നിലയില്‍ അഭിമാനംതോന്നുന്നു. ഭാരതത്തിന്റെ സംസ്‌കാരവാഹിനിയായ ഗംഗാ തീരത്തെ ഈ കടവുകള്‍ നമ്മുടെചിന്തകളില്‍ കാഴ്ചപ്പാടുകളില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത് നമുക്ക് അനുഭവിച്ചറിയാം ...ഇനിയും നടക്കണം ഈ തീരത്തു കൂടി ...പല പ്രാവശ്യം ... ...

No comments:

Post a Comment