Tuesday, 1 April 2014

SWAYAMBHUNATH STHUPA -KATHMANDU-NEPAL 13

30/04/2013 SWAYAMBHUNATH STHUPA -(MONKEY TEMPLE) -KATHMANDU 

Swayambhunath Stupa കാത്  മണ്ടു നഗരത്തിൽ നിന്ന് മൂന്ന് കി മീ ദൂരെ മാറി ഒരു കുന്നിൻ മുകളിലാണ് .ഒരു കുന്നിൻ ചെരുവിലൂടെ കയറിച്ചെന്ന് സ്തൂപ ത്തിന്റെ കവാടം വരെ ടാക്സിയിൽ കൊണ്ട് വിട്ടു.
കൃസ്തുവിനു മുൻപ് മൂന്നാം നൂറ്റാണ്ടിൽ ഈ സ്തൂപം നിര്മ്മിച്ച തായി പറയുന്നു .
 ഗേറ്റ് കടന്നു ചെല്ലുംപോൾ കുളത്തിനുള്ളിൽ നില്കുന്ന ബുദ്ധനെ കാണാം. തൊട്ട ടുത്തു തന്നെ ഒരു സ്വിമ്മിംഗ് പൂളും ..നമുക്കുള്ളതല്ല  ആ പൂൽ ...കുരങ്ങന്മാര്ക്ക് കുളിക്കാനുള്ള താണ് ..
SWAYAMBHUNATHA സ്തൂപത്തിന്റെ മറ്റൊരു പേരാണ് മങ്കി ടെമ്പിൽ . കുരങ്ങന്മ്മാരുടെ താവളമായതിനാലാകണം ആ പേര് ..കുറച്ചു നേരം കുരങ്ങന്മാരുടെ കുളി കണ്ടതിനു ശേഷം സ്തൂപത്തിലേക്കുള്ള സ്റ്റെപ്പുകൽ കയറാൻ തുടങ്ങി..ഇടതു വശത്തായി പബ്ളിക് ടോയിലെറ്റു ഉണ്ട് .നേപ്പാളിലെ ടൂറിസ്റ്റു സ്ഥലങ്ങ ളിൽ  സ്ഥിരം കാണുന്ന ഒരു ബോർഡ് അവിടെയും കണ്ടു. "USAGE CHARGES FOR TOURISTS  FROM SAARC COUNTRIES -FREE " പക്ഷെ കാശ് കൊടുക്കാതെ നേപ്പാളി മാമന്മാർ സമ്മതിക്കില്ല ..ഞങ്ങളും സാർക്കാണെന്നൊക്കെ പറഞ്ഞു ..പണം വാങ്ങാൻ ഇരിക്കുന്ന ആള് തന്നെ അവിടെ മാങ്ങാ ,കടല കരിക്ക് കച്ചവടവും നടത്തുന്നുണ്ട് ..കരിക്ക് വെട്ടുന്ന കിടിലൻ വാക്കത്തിയും മുന്നില് തന്നെ ഇരിപ്പുണ്ട്.തർക്കിക്കാനൊന്നും ഞങ്ങൾക്ക് തോന്നിയില്ല ..പതിയെ നടകൾ നടന്നു കയറി ..ഒരു പാട് വൃക്ഷങ്ങൾ ഈ കുന്നിൽ മുകളിലുണ്ട് .ശരിക്കും ഒരു റിസർവ് ഫോറസ്റ്റ് തന്നെ. വഴിയിലെ മരങ്ങളിലെല്ലാം ബഹു വർണ്ണ കൊടികൾ .സ്റ്റെ പ്പു കയറി ചെന്നെത്തുന്നത് ഒരു നാലു നില കെട്ടിടത്തിന്റെ മുന്നിലാണ്.അതിന്റെ ഇരു വശത്തു കൂടിയും നടപ്പു വഴിയുണ്ട് ..മുൻപേ പോകുന്നവരെ ഞങ്ങൾ പിന്തു ട ർന്നു ..ചെറു ചെറു പഴയ കെട്ടിട ങ്ങൽ ..കൌതുക വസ്തു ക്കളുടെ കച്ചവടങ്ങൾ ..പെയിന്റിങ്ങു കൾ വില്ക്കുന്ന ധാരാളം കടകളുമുണ്ടിവിടെ .അത്തരം ഒരു കടയിൽ ഒരു പെണ്‍കുട്ടി വിൽക്കാനുള്ള പെയിന്റിങ്ങു വരയ്ക്കുന്നത് ഞങ്ങളെ ആകര്ഷിച്ചു.PORTRAIT കളും LANDSCAPE കളും അതി മനോഹരമായി എണ്ണച്ചായത്തിൽ വരച്ചു വിൽക്കാൻ വെച്ചിരിക്കുന്നു..കാഴ്ചകൾ കണ്ടു എത്തിയത് ബുദ്ധ സ്റ്റാച്ചുവിന്റെ മുന്നിലാണ് .അവിടെ നിന്നും ഒരു ചെറിയ തട്ടിലേക്ക് കടന്നാൽ വിശാലമായ മുറ്റം.മുറ്റം നിറയെ നമ്മുടെ തുളസിത്തറയോ ബലിക്കല്ലോ പോലെയുള്ള ഒരു പാട് നിർമ്മിതികൾ .. ഇതിനിടയിൽ പുരാതനമായ ഒരു സൂര്യ ഘടികാരവും കണ്ടു.
ഈ നടുത്തളത്തിന്റെ നാലുപാടും മാലകളും ലോക്കറ്റുകളും മുഖംമൂടികളും വില്ക്കുന്ന കടകളാണ്.ഇവിടെ നിന്നാൽ സ്തൂപം ശരിക്കും കാണാം ..ബൌധനാഥിലേതിനോളം വലുതല്ല ഇവിടത്തെ സ്തൂപം. സ്തൂപത്തിനു ചുറ്റും വിളക്കുമാടങ്ങളും PRAYER WHEEL കളും. സ്തൂപത്തിനു നേരെ എതിർവശത്തു ഒരു മൊണാസ്ട്രി ഉണ്ട് .ഇടുങ്ങിയ ഇടനാഴിയിലൂടെ അതിന്റെ രണ്ടാം നിലയിൽ അവരുടെ എന്തോ PRAYER ചടങ്ങുകൾ നടക്കുന്നുണ്ട്. അവർക്ക് ബുദ്ധി മുട്ടാകുന്ന രീതിയിൽ ഫോട്ടോ എടുക്കരുതെന്ന് താഴെ നിന്നു തന്നെ പറഞ്ഞിരുന്നു. വലിയ നീളമുള്ള നാദ സ്വരം പോലത്തെ  ഉപകരണങ്ങളും ചെണ്ടകളും ഒക്കെ ഇടയ്ക്കു വായിക്കുന്നുണ്ട്.ശബ്ദ മുണ്ടാക്കാതെ അതിന്നുള്ളിൽ കയറി ആരാധനാമൂർത്തിയെ  വണങ്ങി ഞങ്ങൾ ചടങ്ങുകൾ കണ്ടു.ഒന്നും മനസ്സിലായിട്ടല്ല..
MONASTRY യുടെ താഴത്തെ നിലയിൽ ബുദ്ധന്റെ വലിയ സുവർണ്ണ സ്റ്റാച്ചു മനോഹരമായി അലങ്കരിച്ച തട്ടിൽ എല്ലാവര്ക്കും അനുഗ്രഹം ചൊരിഞ്ഞു നില്ക്കുന്നു...MONASTRY യുടെ പുറത്തിറങ്ങി സ്തൂപത്തിന്റെ മറു വശത്ത് ചെന്നാൽ കാത്ത് മണ്ടു നഗരത്തിന്റെ വിശാലമായ ആകാശക്കാഴ്ച്ച കാണാം ..കാത്ത് മണ്ടു നഗരത്തിന്റെ വലിപ്പം  ഇപ്പോഴാണ് ശരിക്കുംമനസ്സിലായത്‌. കുറച്ചു നേരം കാത്ത് മണ്ടു നഗരത്തിന്റെ കാഴ്ച്ച  കണ്ടു  നിന്നു. പിന്നെ സ്തൂപത്തിനു വലം വെച്ച് ഈ കുന്നിൻ  മുകളിൽതന്നെ യുള്ള പുരാതന MONASTRYയിലേക്ക് പോയി ..പോകുന്ന വഴിയിൽ  മുഴുവൻ കുരങ്ങുകൾ ..അമ്പലത്തിന്റെ പേര് കൊള്ളാം ..താഴെ വനമേഘല യിൽ മരച്ചുവടുകളിൽ ഭാവിജീവിതം "ചര്ച്ച ചെയ്യുന്ന" കമിതാക്കൽ ..ഒരു ചെറിയ ഗേറ്റ് കടന്നു OLD MONASTRY യിലെത്തി ..അവിടെ തീരെ തിരക്ക് കുറവായിരുന്നു. കുറച്ചു ബുദ്ധ സന്യാസിമാർ അമ്പലം വൃത്തിയാക്കുകയും മറ്റും ചെയ്യുന്നുണ്ട്.അവിടെയും ഒരു VIEW POINT ഉണ്ട്. ബഞ്ചുകളിൽ കുറച്ചു പെണ്‍കുട്ടികൾ ഇരുന്നു സംസാരിക്കുന്നുണ്ട് ..കാലിയായിക്കണ്ട ഒരു ബെഞ്ചിൽ കുറച്ചു നേരം അവിടെയും ഇരുന്നു ...പിന്നെ പറഞ്ഞ സമയത്തു തന്നെ ..........ഒരു അര മണിക്കൂർ വൈകി വണ്ടിയിലെത്തി ..തിരിച്ചു നടയൊക്കെ ഓടിയിറങ്ങി ..ഇനി കാണാനുള്ള സ്ഥലങ്ങളെല്ലാം DURBAR SQUARE നു അടുത്താണ് ..അതു  കൊണ്ട് കാലഭൈരവ അമ്പലത്തിനു മുന്നിലോ കുമാരിഘറിനു സമീപമോ വിടാമെന്ന് ടാക്സിവാല പറഞ്ഞു. തിരികെ ഹോട്ടലിലേക്കു പോകാനുള്ള വഴിയും അദ്ദേഹം പറഞ്ഞു തന്നു.























Monday, 31 March 2014

BUDHA NEELAKANDA TEMPLE -KATHMANDU-NEPAL 12

30/04/2013 BUDHA NEELAKANDA TEMPLE -KATHMANDU

കാത്ത്‌മണ്ടു സിറ്റിയിൽ നിന്നും 8-9 കി മീ ദൂരെയാണ് ബുദ്ധ നീലകണ്‌ഠ ടെമ്പിൾ.
പേര് കേൾക്കുമ്പോൾ ശിവക്ഷേത്രമാണെന്ന് തോന്നും. പക്ഷെ മലയാളികൾക്ക് അനന്ത പദ്മനാഭനായ ആദിശേഷസായിയായ മഹാവിഷ്ണുവാണ് ബുദ്ധ നീലകണ്‌ഠ. തടാകത്തിന്റെ നടുവിൽ വലിയ അനന്തശായിയായ മഹാവിഷ്ണുവിന്റെ ഒറ്റക്കൽ വിഗ്രഹം . ഈ ശില കാത്മണ്ടുവിലോ പരിസരത്തോ കാണുന്ന തരം അല്ലെന്നു പറയുന്നു. നേപ്പാൾ രാജാവ് ഈ ശിലകാണുകയില്ല . അഥവാ കണ്ടാൽ രാജ ഭരണം അടുത്ത ആളെ എല്പ്പിക്കേണ്ടി വരുമെന്നാണ് അവരുടെ വിശ്വാസം . മരണ ഭയമില്ലാത്തവർ ആരാണുള്ളത് ..
മനോഹരമാണ് ആ ശിലാഭംഗി ..തടാകത്തെ പാലാഴിയാക്കി  കിടന്നുറങ്ങുന്ന അനന്തഅനന്ത പദ്മനാഭൻ .



KATHMANDU-LAND OF LIVING GODDESS-NEPAL 11

30/04/2013 KATHMANDU-BOUDHANATH STHUPA 


പുലര്ച്ചെ ബസ്‌ കാത് മണ്ടു സ്റ്റാന്ടിലെത്തി. ചെറിയ ഒച്ചയും ബഹളവും കേട്ടാണ് ഉറക്കമെണീററത്‌ .കുറച്ചു പേരൊക്കെ ഇറങ്ങി .കുറേപ്പേർ ബസ്സിൽ തന്നെ വീണ്ടും കിടന്നുറങ്ങുന്നു.ഞാൻ പതിയെ പുറത്തിറങ്ങി.
അപ്പോളാണ് മനസ്സിലായതു് ..ഇത് സിറ്റിയുടെ ഏതോ മൂലയാണ്.ഇവിടെങ്ങും ആരും എണീറ്റിട്ടുപോലുമില്ല .ഇനിയിപ്പോൾ പുലര്കാലം ആയതുകൊണ്ടാണോ അതോ ഇത് സ്റ്റാന്ടിന്റെ ഏതെങ്കിലും ഒഴിഞ്ഞ സ്ഥലമാണോ ?എന്തായാലും പുറത്തിറങ്ങി നോക്കാമെന്ന് കരുതി ബാഗും തൂക്കി ഞങ്ങൾ പുറത്തേക്കുള്ള വഴിയെ നടന്നു.അപ്പോൾ സ്റ്റാന്ടിന്റെ ഉള്ളിൽ നിന്നും ഒരു കാര് വരുന്നത് കണ്ട് കൈ കാണിച്ചു.ഏതായാലും കാര് നിറുത്തി .അറിയാവുന്ന ഹിന്ദിയിൽ ഹോട്ടൽ എവിടാന്നു ചോദിച്ചപ്പോ തമിൾ അറിയമോന്നു തിരിച്ചു ചോദിക്കുന്നു ..ഏയ്‌ തമിൾ അറിയില്ലെന്നു ഞാൻ പറയുമ്പോൾ അനിയൻ ചാടിപ്പറഞ്ഞു അതു സ്ഥല പ്പേരാണ് ...ഏതായാലും അറിയില്ലെന്ന് പറഞ്ഞത് കൊണ്ട് കുറെ ബാഗും ഒരാളും ഉള്ള വണ്ടിയിൽ ഞങ്ങളോടും കയറിക്കോളാൻ പറഞ്ഞു. ധീരന്മാരും ക്ഷത്രിയരുമായതു  കൊണ്ട് വണ്ടിയിൽ കയറി. കുറെ കുറെ പിന്നേം കുറേ പോയി ഇടവഴികളിലൂടെ ഒക്കെ പോയി ഒരിടത്തു ചെന്നപ്പോൾ തമേൽ ഇറങ്ങിക്കോ എന്ന് പറഞ്ഞു.ഹോട്ടൽ ഹോട്ടൽ എന്നൊക്കെ പറഞ്ഞിട്ട് മറുപടിയൊന്നും കിട്ടിയില്ല..അവിടേം ഇവിടേം കൈ  ചൂണ്ടിക്കാണിച്ചു തന്നു.ഒരു മനുഷ്യൻ പോലും ആ റോഡിലില്ല ..ഹോട്ടലിന്റെ ബോർഡുകൾ കാണാനുണ്ട് ..എല്ലാം അടച്ചിട്ടിരിക്കുന്നു.ഇനി നേപ്പാളി ഹർത്താൽ  വല്ലതുമാണോ.  നേരം പുലരാതെ ഈ ഡോറൊന്നും തുറക്കില്ലാ എന്ന് മനസ്സിലായി ..എന്നിട്ടും ബാഗും തൂക്കി ഏതോ ഒരു വഴിയില കയറിയപ്പോൾ ഒരു സൈക്കിൾ റിക്ഷ കിടക്കുന്നു.
റിക്ഷാക്കാരനെ വിളിച്ചെ ഴുന്നേ ൽപിച്ചു ഹോട്ടലു  തിരക്കി.പുള്ളിയും പറഞ്ഞു ഏതെങ്കിലും വാതിലിൽ മുട്ടാൻ..ഇങ്ങിനെ നിൽകുമ്പോൾ കക്ഷത്തിൽ മാഗസിനും  വെച്ചൊരു ചേട്ടൻ വരുന്നു.ഹോട്ടലാണോ തിരക്കുന്നതെന്നു  ചോദിച്ചു.അതെയെന്നു പറയണ്ട താമസം "ആവോ "എന്നു  പറഞ്ഞു അയാൾ നടന്നു.ഞങ്ങൾ  പിന്നാലെയും. 20 മീറ്റർ അപ്പുറത്ത് ഹോട്ടലുമുണ്ട് ..അത് തുറന്നിട്ടുമുണ്ട് ..INR 400 രൂപയ്ക്ക് ഡബിൾ  റൂം എടുത്തു..ഒരു മിനി ഉറക്കം..ബാക്കിയൊക്കെ പിന്നെ...നടു നിവര്ത്തി ക്കഴിഞ്ഞേ മറ്റെന്തുമുള്ളു...
ഏതാണ്ട് 9 മണിയോട് കൂടി എഴുന്നേറ്റു റെഡി ആയി . സിറ്റിക്കുള്ളിലെ സ്ഥലങ്ങളെല്ലാം ഇന്ന് കവർ  ചെയ്യണം. Durbar Square ൽ  വൈകിട്ട് എത്തുന്ന രീതിയിൽ മാരുതി 800 റ്റാക്സിയും ഹോട്ടലിൽ നിന്നും ഏർപ്പാടാക്കി  തന്നു.  ബഡ് ജറ്റിനു പറ്റുന്ന സെറ്റപ്പ് ..പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് സാരഥിയുടെ കൈയിൽ കൊടുത്ത് വണ്ടി വിടടെ എന്ന് പറഞ്ഞു. ...ബൌധനാഥ സ്തൂപതിലേക്കാണ് രാവിലെ ....പിന്നങ്ങോട്ട് ബുദ്ധ നീല കണ്ട , Swyambhunath Stupa , ജീവിക്കുന്ന ദേവതയുടെ കുമാരി ഘർ ,പിന്നെ Durbar Square...

BOUDHANATH STHUPA

നേപ്പാളിൽ ബൌദ്ധൻമാർ പണിത ഏറ്റവും പഴയതും വലുതുമായ നിർമ്മിതി യാണ് ബൌദ്ധനാഥസ്തൂപം.എല്ലാ വര്ഷവും പതിനായിരക്കണക്കിന് ടിബറ്റൻ ബുദ്ധമതക്കാർ ഇവിടെ എത്തുന്നു.എ ഡി അഞ്ചാം നൂറ്റാണ്ടിലാണ് ഇതിന്റെ നിര്മ്മാണമെന്നു കരുതുന്നു.മൂന്ന് ലവലുകളിൽ ഏതാണ്ട് 36 മീറ്റർ ഉയരമുണ്ട് സ്തൂപത്തിന് .

നല്ല തിരക്കുള്ള കവലയിൽ വണ്ടി നിറുത്തി പാര്ക്ക് ചെയ്യുന്ന സ്ഥലവും തിരിച്ച് എത്തേണ്ട സമയവും മനസ്സിലാക്കി കവാടം  കടന്നു.ഗംഭീരമായി സ്തൂപം ഉയർന്നു നിൽക്കുന്നു.സ്തൂപത്തിന്റെ മറു വശത്ത് കര കൌശലസാധനങ്ങളും മറ്റും വില്ക്കുന്ന കടകളാണ് കൂടുതലും ..മതസംബന്ധിയായ ഓഫീസുകളും ആ ലൈനിൽ ഉണ്ട് ..ചുരുക്കം ഭക്ഷണ ശാലകളും ... 
ബഹു വർണ്ണത്തിലുള്ള തോരണ ങ്ങൽ പോലെ കൊടികൾ സ്തൂപത്തിന്റെ മുകളില നിന്നും താഴേക്കു പാറിക്കളിക്കുന്നു.നടപ്പു വഴിയിൽ പ്രാവുകൾ ..അങ്ങിനെ സ്തൂ പത്തിന് ചുറ്റി നടന്നു വരുമ്പോൾ ഇടതു വശത്തൊരു കെട്ടിടത്തിലേക്ക് മറ്റു ചില സന്ദർശകർ കയറിപ്പോകുന്നു. ഒരു ബുദ്ധമതആരാധനാലയ മായിരുന്നു അത് ..Prayer wheel ഉം അത്തരം മുറികളും ഉള്ള ആ കെട്ടിടത്തിന്റെ മുകളില ഒരു view  point ഉണ്ട്.അവിടെ നിന്നാൽ സ്തൂപം കുറച്ചു കൂടി അടുത്ത് നന്നായി കാണാം പിന്നെ ഫോട്ടോയും എടുക്കാം ..വിദേശി ടൂറിസ്റ്റുകളുടെ ഒരു സംഘം അവരുടെ ഗൈഡിനൊപ്പം വിവിധ പോസു കളിൽ ഫോട്ടോ എടുക്കുന്നതു കണ്ട്  കുറച്ചു നേരം നിന്നു. പിന്നെ ഞങ്ങ ളും  ഫോട്ടോയെടുത്ത് താഴെയിറങ്ങി ..കുറച്ചു നേരം കൂടി (അനുവദിക്കപ്പെട്ട സമയം ) നിന്ന് വണ്ടിക്കടുത്തെത്തി.അടുത്തത് ബുദ്ധ നീല കണ്ട ..

 











FEWA LAKE- POKHARA-NEPAL 10

29/04/2013 FEWA LAKE- POKHARA


 മഴ ചെറിയ തടസ്സം ഉണ്ടാക്കിയെങ്കിലും പെട്ടെന്ന് തന്നെ തോര്ന്നു .ടാക്സി ചേട്ടന് താങ്ക്സും ടിപ്സും നല്കി ലേക്കിനു സമീപം ഇറങ്ങി..മഴയായിരുന്നതിനാൽ ലേക്കിൽ ജനം കുറവായിരുന്നു.ഒരുവിധം തണുപ്പുണ്ടായിരുന്നു .പെട്ടെന്നു പെയ്ത മഴ കാരണം ഫേവ തടാകത്തിൽ നിന്നുള്ള അന്നപൂർണ്ണ കൊടുമുടിയുടെ കാഴ്ച്ച , വായിച്ചറിഞ്ഞതും കണ്ടറിഞ്ഞതും രണ്ടായിരുന്നു..മൂടൽമഞ്ഞു കാരണം അന്നപൂർണ ശരിക്കും കാണാൻ പോലും കഴിഞ്ഞില്ല.പക്ഷെ തിരക്ക് കുറഞ്ഞ ഫേവ ലേക്കിന്റെ ഭംഗി കണ്ട് ലേക്കിന്റെ തീരത്തു കൂടി നടന്നു.
നാടനും വിദേശിയുമായ ടൂറിസ്റ്റുകൾ പരിസരത്ത് കൂടി കാഴ്ച്ച കൽ  കണ്ടു നടക്കുന്നു.
ചിലർ ബോട്ടിംഗ് നടത്തുന്നു. മറ്റു ചിലർ ചൂണ്ടയിടുന്നു ..
 നേപ്പാളിലെ രണ്ടാമത്തെ വലിയ തടാകമാണ് ഫേവ ലേക്ക് .ഏറ്റവും വലുത് ബെഗ് നാസ് തടാകമാണ്‌.
അഞ്ചര കി മീ ചുറ്റളവുണ്ട് ഫേവ ലേക്കിന് .
ഫേവലേക്കിന്റെ നടുക്ക് ഒരു ഐലന്റിലാണ് താൾ ബരാഹി അമ്പലം സ്ഥിതി ചെയ്യുന്നത്.

 താൽ ബരാഹി യിലേക്ക് ബോട്ട് സര്വീസ് ഉണ്ട് . ആളുകൾ അതിൽ കയറാൻ QUEUE നിൽക്കുന്നതു കാണാം.
അവിടെ നിന്നും മുന്നോട്ടു നടന്നു .നേരം മങ്ങിത്തുടങ്ങി.തടാകക്കരയിൽ നിന്നും പോക്കാര യിലെ ടൂറിസ്റ്റ് ഏരിയായിലൂടെ തിരിച്ചു നടന്നു .ITALIAN ,GERMAN  തുടങ്ങി എല്ലാ രാജ്യങ്ങളുടെയും ഫുഡ്‌ കൊടുക്കുന്ന ടൂറിസ്റ്റ് ഹോട്ടലുകളും ഇന്റര്നെറ്റ് കഫെ കളും അന്ന പൂർണ സര്ക്യൂട്ട് മൌണ്ടനിയറിംഗ് ബുക്കിംഗ് ഓഫീസുകളും സുവനീർ ഷോപ്പുകളും ഈ ഭാഗത്തുണ്ട് . നടന്നു തന്നെ റൂമിലെത്തി കുളിയും കഴിഞ്ഞ് ചായയും കുടിച്ച് റൂം വാടക എല്ലാം സെറ്റിൽ ചെയ്തു ..പുറത്തേക്കിറങ്ങി.മാരുതി ടാക്സിയിൽ ബസ്‌ സ്റ്റാന്ടിലേക്ക് ..ഇത്തിരി കടുപ്പം കൂടിയ പരിപാടി തന്നെയാണ് അടുപ്പിച്ചു മലമടക്കുകളിലൂടെ രണ്ടു നൈറ്റ്‌ ബസ്‌ യാ തർ തുടര്ച്ചയായി ചെയ്യുന്നതെന്നറിയാം. എങ്കിലും സീറ്റു കിട്ടി സുഖമായൊന്നുറങ്ങിയാൽ രക്ഷ പെട്ടു. കൊതിച്ചത് പോലെ തന്നെ നന്നായി ഉറങ്ങി. ഇടയ്ക്ക് തൊട്ടിലിൽ എന്ന  പോലെ ആടിയാടി ...





 തടാകത്തിനു നടുക്ക് കാണുന്നതാണ് താൽ ബരാഹി ക്ഷേത്രം .
പോഖാരയുടെ ടൂറിസ്റ്റ് ഏരിയ .