കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു നഗരത്തിലൂടെയുള്ള നീണ്ട ക്യു
Tuesday, 1 March 2011
ഹനുമാന്‍ ചട്ടിയിലെ ഹനുമാന്‍ ക്ഷേത്രം
ബദരീ നാഥ ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്നും മൂവായിരത്തി ഒരുനൂറ്റി മുപ്പത്തി മൂന്നു മീറ്റര്‍ഉയരത്തിലാണ് ശ്രീ ശങ്കരാചാര്യര്‍ സ്ഥാപിച്ച ഈ ക്ഷേത്രം. കാല്‍ നടയായി ഇവിടെ എത്തി മഞ്ഞുപാളികള്‍ ഒഴുകുന്ന അളക നന്ദ യില്‍ മുങ്ങിയാണ് ശങ്കരാ ചാര്യര്‍ ഇവിടുത്തെ വിഗ്രഹംകണ്ടെടുത്തത്. ഇപ്പോഴും മലയാളി നമ്പൂതിരിമാരാണ് ഇവിടെ പൂജ ചെയ്യുന്നത്.. റാവല്‍ എന്നസ്ഥാനപ്പേരോടെ... ഈ ക്ഷേത്രത്തില്‍ നാരായണനോടൊപ്പം ഗരുഡന്റെ പ്രതിഷ്ഠകൂടിയുണ്ട്..അതിനാല്‍ ഈ ബദരീ താഴ്‌വരയില്‍ സര്‍പ്പങ്ങള്‍ ഇല്ല . ഭാരതീയര്‍ ഏറ്റവും പവിത്രമായിക്കരുതുന്ന നാലു ധാമങ്ങളില്‍ ഒന്നാണ് ബദരി .മേയ് പകുതിയോടെ ക്ഷേത്രം തുറക്കുകയും ദീപാവലിക്ക് ശേഷം അടക്കുകയും ചെയ്യും. ശേഷിക്കുന്ന സമയം ഇവിടം മഞ്ഞു മൂടി പ്പോകുന്നതിനാല്‍ ജോഷിമട്ടില്‍ നാരായണന് പൂജ ചെയ്യും.
തിളങ്ങുന്ന നീലകണ്‌ഠ കൊടുമുടി
നേരം പുലര്‍ന്നപ്പോള്‍ ധവളശോഭയോടെ നീലകണ്‌ഠ ..അതി പുരാതനകാലത്ത് ഈ കൊടുമുടിഇവിടെ ഇല്ലായിരുന്നു എന്നാണ് ഐതിഹ്യം ..ബദരിയിലും കേദാര്‍നാഥിലും ഒരേ പൂജാരി തന്നെയാണ് ഓരോ നേരവും പൂജ ചെയ്തിരുന്നതത്രേ .. പിന്നീട് ഈ കൊടുമുടി ഉയര്‍ന്നു വന്ന് മാര്‍ഗംതടസ്സപ്പെടുകയാണ് ഉണ്ടായത് . ബദരി - കേദാര്‍ തമ്മിലുള്ള ദൂരം ഏതാണ്ട് നാല്പത്തി അഞ്ചു കി മീമാത്രമേ വരൂ .പക്ഷെ അതിലെ പുരാതന മാര്‍ഗം ആര്‍ക്കും അറിയില്ല ..ഇപ്പോള്‍ കേദാരിലേക്ക് ഗോപെശ്വര്‍ വഴിയും രുദ്രപ്രയാഗ് വഴിയുമാണ് പോകുന്നത്..
Subscribe to:
Posts (Atom)