Friday, 8 April 2011

തുംഗനാഥിലേക്ക് -തുംഗനാഥന്റെ നടയില്‍ എത്താറായി

ഒരല്പം റേഞ്ച് കിട്ടിയപ്പോള്‍ വീടിലേക്ക്‌ വിളിച്ചു.. തുംഗനാഥന്റെ നടയില്‍ എത്താറായി എന്നറിയിക്കാന്‍ ..അടുത്തിരിക്കുന്നവര്‍ ബംഗാളികള്‍ ആണ്..അവര്‍ ചന്ദ്രശില കൂടി കയറിയിട്ട് നാളെയേ മടങ്ങുകയുള്ളൂ.

തുംഗനാഥന്റെ നടയില്‍ -ഇത്ര കൂടി കയറിയാല്‍ തുംഗനാഥ് ദര്‍ശനം


ഇനി ഇത്ര കൂടി കയറിയാല്‍ തുംഗനാഥ് ദര്‍ശനം.. ഒരുപാട് ആഗ്രഹിച്ച ഒരു മോഹം സഫലമാകുന്ന ത്രില്ലിലാണ് ഞങ്ങള്‍ ..രാജന്‍കാക്കനാടന്റെ യാത്ര വിവരണം വായിച്ച കാലം മുതലുള്ള ആഗ്രഹമായിരുന്നു തുംഗനാഥ് ദര്‍ശനം.ശംഭോ മഹാദേവാ .. കാരണവന്മാര്‍ ചെയ്ത നന്മ ..ഗുരുക്കന്മാരുടെ അനുഗ്രഹം ..

തുംഗനാഥ് -പര്‍വതത്തിനു താഴെ


പര്‍വതത്തിനു താഴെ ഒരു ചെറിയ താമസസ്ഥലം ..ക്ഷേത്രത്തിലെ അന്തെവാസികളുടെതാകാം

തുംഗനാഥ് - ക്ഷേത്രത്തിലേക്കുള്ള പടികള്‍

തുംഗനാഥ് - ക്ഷേത്രത്തിലേക്കുള്ള പടികള്‍

തുംഗനാഥ് - ക്ഷേത്രകവാടത്തിനു മുന്നില്‍

ക്ഷേത്രകവാടത്തിനു മുന്നില്‍ ..അതിപുരാതനമായ ക്ഷേത്രമാണ് തുംഗനാഥ് . ചോപ്ടയില്‍ നിന്നും നാലര കി മീ നീളുന്ന നടത്തം വ്യത്യസ്ത പ്രകൃതി മനോഹാരിതകളിലൂടെയും കാലാവസ്ഥകളിലൂടെയുമാണ് ..ശരിക്കും മഞ്ഞിനുള്ളിലൂടെ നടന്നു കയറിയ കയറ്റം .

തുംഗനാഥ് - ദര്‍ശനം - സായൂജ്യം

തുംഗനാഥ് - ദര്‍ശനം - സായൂജ്യം

തുംഗനാഥ് - ദര്‍ശനം-തുംഗനാഥന്റെ തിരു മുന്‍പില്‍.

തുംഗനാഥന്റെ തിരു മുന്‍പില്‍... ഏതോ മായിക ലോകത്തെന്ന വണ്ണം മനസ്സ് ...ദര്‍ശനനിര്‍വൃതി ...ഞാന്‍ സ്വപ്നം കണ്ടിരുന്ന നിമിഷം